ഡി ആർ അനിൽ
ഡി ആർ അനിൽ

'മേയറുടെ കത്തിനെക്കുറിച്ച് അറിയില്ല'- ക്രൈംബ്രാഞ്ചിനും വിജിലൻസിനും മുൻപാകെ ഡി ആർ അനിലിന്റെ മൊഴി

പബ്ലിസിറ്റിക്ക് വേണ്ടി ഓഫിസിൽ തയ്യാറാക്കിയ കത്ത് പുറത്തായതെങ്ങനെയെന്ന് അറിയില്ലെന്നും ഡി ആർ അനിൽ
Updated on
1 min read

മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് കൗൺസിലർ ഡി ആർ അനിൽ. താൻ കത്ത് കണ്ടിട്ടില്ലെന്നും അനിൽ ക്രൈം ബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാൻ ഒരു കത്ത് തയ്യാറാക്കിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ഓഫിസിൽ തയ്യാറാക്കിയ കത്ത് പുറത്തായതെങ്ങനെയെന്ന് അറിയില്ലെന്നും അനിൽ പറഞ്ഞു.

ഡി ആർ അനിൽ
കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്; വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കാന്‍ ഡിജിപിക്ക് ശുപാർശ ചെയ്യും

കത്ത് വിവാദം കേസെടുത്ത് അന്വേഷിക്കണമെന്ന് ഡിജിപിയോട് ക്രൈംബ്രാഞ്ച് ഇന്ന് ശുപാര്‍ശ ചെയ്യും . കത്തിന്റെ ഒറിജിനൽ കോപ്പി ഇതുവരെ കണ്ടെത്തിട്ടില്ല. സ്ക്രീൻഷോട്ട് മാത്രമാണ് പ്രചരിച്ചത്. അതിനാൽ കത്ത് കണ്ടെത്തണമെങ്കിൽ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം, വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടർക്ക് സമര്‍പ്പിച്ചേക്കും.

ഡി ആർ അനിൽ
'കത്ത് തയ്യാറാക്കിയിട്ടില്ല, മാധ്യമങ്ങളിലൂടെ മാത്രമാണ് അത് കണ്ടത്': നഗരസഭാ ജീവനക്കാരുടെ മൊഴി

വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടുകൊണ്ട് കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. മാധ്യമങ്ങളിലൂടെ മാത്രമാണ് കത്ത് കണ്ടത്. ലെറ്റര്‍ പാഡ് സൂക്ഷിച്ചിരുന്നത് ജീവനക്കാര്‍ക്ക് എടുക്കാവുന്ന രീതിയിലാണെന്നും ജീവനക്കാരായ വിനോദും ഗിരീഷും മൊഴി നൽകി. അതേസമയം നഗരസഭാ കവാടം ഉപരോധിച്ചുള്ള ബിജെപി കൗൺസിലർമാരുടെ സമരം തുടരും.

logo
The Fourth
www.thefourthnews.in