എക വ്യക്തിനിയമം: സിപിഎമ്മിന്റെ  സെമിനാറിലേക്കില്ല, ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്

എക വ്യക്തിനിയമം: സിപിഎമ്മിന്റെ സെമിനാറിലേക്കില്ല, ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്

കോണ്‍ഗ്രസ് ഇല്ലാതെ ബില്ലിനെ പരാജയപ്പെടുത്താനാവില്ല.
Updated on
1 min read

ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം. യുഡിഎഫിന്റെ ഏറ്റവും പ്രധാന ഘടകകക്ഷിയാണ് ലീഗ്. സിപിഎമ്മിന്റെ ദേശീയ സെമിനാറില്‍ പങ്കടുക്കാന്‍ ക്ഷണം ലഭിച്ചത് ലീഗിന് മാത്രമാണ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്നും ലീഗ്. പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

എക വ്യക്തിനിയമം: സിപിഎമ്മിന്റെ  സെമിനാറിലേക്കില്ല, ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്
ഏക വ്യക്തിനിയമം: 'കോൺഗ്രസ് ഒഴികെ മതേതര പാർട്ടികൾക്ക് സെമിനാറിലേയ്ക്ക് സ്വാഗതം'; ലീഗിന് ക്ഷണം ആവർത്തിച്ച് എം വി ഗോവിന്ദൻ

ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് തന്നെയാണ് ലീഗിന്റെ നിലപാട്. ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. മുഴുവന്‍ സമുദായത്തേും ബാധിക്കുന്ന വിഷയമാണ്.

സെമിനാറുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. എന്നാല്‍ അത് ഭിന്നിപ്പുണ്ടാക്കാനുള്ള സെമിനാറുകള്‍ ആവരുതെന്ന് ലീഗ്. യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് സിപിഎമ്മിന്റെ ക്ഷണം ഉണ്ടായിട്ടില്ല. ദേശീയ തലത്തില്‍ പോരാട്ടം ഏകോപിപ്പിക്കാന്‍ ലീഗിനോ കോണ്‍ഗ്രസിനോ സാധിക്കില്ല. ഇത് കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസ് ഇല്ലാതെ ബില്ലിനെ പരാജയപ്പെടുത്താനാവില്ലെന്നും ലീഗ് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in