കായിക അധ്യാപക  കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് എൻസിടിഇ; കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് തിരിച്ചടി

കായിക അധ്യാപക കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് എൻസിടിഇ; കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് തിരിച്ചടി

സർവകലാശാല അംഗീകാരത്തിന് നൽകിയ അപേക്ഷ 2017-ൽ തന്നെ നിരസിച്ചതായി-എൻസിടിഇ
Updated on
1 min read

കാലിക്കറ്റ് സർവകലാശാല നടത്തുന്ന കായിക അധ്യാപക പരിശീലന കോഴ്സുകൾക് അംഗീകാരമില്ലെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുകേഷന്‍ (എൻസിടിഇ) ഹൈക്കോടതിയെ അറിയിച്ചു. സർവകലാശാല അംഗീകാരത്തിന് നൽകിയ അപേക്ഷ 2017-ൽ തന്നെ നിരസിച്ചതാണെന്നും, അംഗീകാരമില്ലാതെ കോഴ്സുകൾ നടത്തുന്നത് നിയവിരുദ്ധമാണെന്നും സർവകലാശാലയെ അറിയിച്ചിട്ടുണ്ടെന്നും എൻസിടിഇ കോടതിയെ ധരിപ്പിച്ചു. മുൻകാലപ്രാബല്യത്തോടെ അംഗീകാരം നൽകണം എന്ന സർവകലാശാലയുടെ അപേക്ഷ 2017-ൽ നിരസിച്ചതാണെന്നും എൻസിടിഇ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

മുൻകാലപ്രാബല്യത്തോടെ അംഗീകാരം നൽകണം എന്ന സർവകലാശാലയുടെ അപേക്ഷ 2017-ൽ നിരസിച്ചിരുന്നു

കോഴ്സുകൾക് അംഗീകാരമില്ല എന്ന കാര്യം മറച്ചു വച്ചു കൊണ്ട് സർവകലാശാല വിദ്യാർത്ഥികളെ വഞ്ചിച്ചു എന്നും, അതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് വിദ്യാർത്ഥിനിയായ് ഷാരുൾ ബാനു നൽകിയ ഹർജിയിലാണ് മേൽപറഞ്ഞ സത്യവാങ്മൂലം ഫയൽ ചെയ്തത്.

അംഗീകാരമില്ലാത്ത കോഴ്സ് 15 വര്‍ഷമായി നടത്തുന്നു

സർവകലാശാലയുടെ കായിക അധ്യാപക പരിശീലന കോഴ്സുകൾക്ക് ഇതു വരെ എൻസിടിഇ അംഗീകാരം ലഭിച്ചിട്ടില്ല എന്നും, ഇതു മറച്ചു വച്ചു കൊണ്ടാണ് കഴിഞ്ഞ 15 വര്‍ഷത്തിൽ അധികമായി സർവകലാശാല കോഴ്സുകൾ നടത്തുന്നത് എന്നും ഹർജിയിൽ പറയുന്നു. എൻസിടിഇ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സർവകലാശാലയ്ക് കോഴ്സുകൾ നടത്താൻ അധികാരമുള്ളു എന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെടുന്നു. അംഗീകാരമില്ലാത്ത കോഴ്‌സ് ആയതിനാൽ ജോലിയ്ക് ചേരുവാനോ, ഉന്നതപഠനത്തിന് ചേരുവനോ സാധിക്കുനില്ല എന്നു കാണിച്ചു മുൻ വിദ്യാർത്ഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് അന്തിമ വാദത്തിനായി മാര്‍ച്ച് 14 തീയതിയിലേക്ക് മാറ്റി. വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായത്.

logo
The Fourth
www.thefourthnews.in