വടക്കഞ്ചേരി ബസപകടം
വടക്കഞ്ചേരി ബസപകടം

വടക്കഞ്ചേരി ബസപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും റിപ്പോർട്ട് തേടി

വാഹനാപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്ക്കറ്റ്ബോൾ താരം രോഹിത്തും
Updated on
1 min read

വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ട്രാൻസ്പോർട്ട് കമ്മീഷണറും റോഡ് സുരക്ഷാ കമ്മീഷണറും നാളെ ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും ഹോണുകളും ഉപയോഗിച്ച ബസിന് ആരാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കാരണക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മലയാളികള്‍ കേരളത്തിന് പുറത്ത് നല്ല ഡ്രൈവര്‍മാരാണ്. ക്യാമറ കാണുമ്പോൾ മാത്രമാണ് കേരളത്തിലെ ഡ്രൈവർമാർ സ്പീഡ് കുറയ്ക്കുന്നതെന്നും കോടതി വിമർശിച്ചു.

ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ അറിയിച്ചു. അപകടങ്ങളില്ലാതാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി.

വടക്കഞ്ചേരി ബസപകടം
വടക്കഞ്ചേരി ബസ് അപകടം: സർക്കാർ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി

മണ്ണുത്തി ദേശീയപാതയില്‍ ബുധനാഴ്ച അര്‍ധരാത്രിലുണ്ടായ അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും ഉൾപ്പെടും. ഇവർ ടൂറിസ്റ്റ് ബസിലെ യാത്രക്കാരായിരുന്നു. കെഎസ്ആര്‍ടിസിയിൽ യാത്ര ചെയ്ത മൂന്ന് പേരാണ് മരിച്ചത് . എൽന ജോസ് (15) , ക്രിസ്‍വിന്‍റ് ബോണ്‍ തോമസ് (15) ,ദിയ രാജേഷ് (15) ,അഞ്ജന അജിത് (17) , ഇമ്മാനുവൽ സിഎസ് (17) എന്നിവരാണ് മരിച്ച വിദ്യാർഥികൾ. വിഷ്ണു വി കെ (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആർടിസ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ദീപു , അനൂപ് , രോഹിത് എന്നിവരും മരിച്ചു. തൃശൂര്‍ മൈനര്‍ റോജ് സ്വദേശി തെക്കൂട്ട് രവിയുടെ മകനായ രോഹിത് ദേശീയ ബാസ്‌കറ്റ്ബോള്‍ താരമാണ് .

വടക്കഞ്ചേരി ബസപകടം
അപകടത്തിന് വഴിവച്ചത് അമിത വേഗം; കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിഞ്ഞു

അതേസമയം അപകട സമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നുവെന്നും ആര്‍ ടി ഒ സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ ഒരു ഭാഗം മുഴുവന്‍ പൊളിഞ്ഞുപോയ അവസ്ഥയിലാണ്. അമിത വേഗതയില്‍ വന്നിടിക്കാതെ കെഎസ്ആര്‍ടിസിക്ക് ഇത്രയും നാശ നഷ്ടം സംഭവിക്കില്ലെന്നാണ് ആര്‍ ടി ഒ വ്യക്തമാക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ക്ക് പരമാവധി 65 കി മീ വേഗം മാത്രമേ പാടുള്ളൂവെന്ന് നിയമം ഉള്ളപ്പോഴാണ് 97.7 കിലോമീറ്റര്‍ വേഗത്തില്‍ ബസ് ഓടിയത് .

വടക്കഞ്ചേരി ബസപകടം
അപകട സമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; അപകടം കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ

ടൂറിസ്റ്റ് ബസായ ലൂമിനസ് നേരത്തെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പരാതി ഇതിന് മുൻപും ബസിനെതിരേ ഉണ്ടായിരുന്നു. നടപടിയുമെടുത്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിന് നാല് തവണ നടപടിയുണ്ടായിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് നികുതിയടക്കാതെ എയര്‍ഹോണ്‍ മുഴക്കി യാത്ര ചെയ്തതിനാണ്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് മൂന്ന് തവണ പിഴയീടാക്കി. പിഴ അടച്ച ശേഷവും ബസ് നിയമലംഘനം തുടർന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

logo
The Fourth
www.thefourthnews.in