കേരളത്തിന്റെ വന്ദേഭാരത് ട്രെയിൻ  തിരുവനന്തപുരത്തെത്തും; റേക്കുകൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

കേരളത്തിന്റെ വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തും; റേക്കുകൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഉദ്ഘാടനത്തിന് തിരക്കിട്ട നീക്കം
Updated on
1 min read

കേരളത്തിന് അനുവദിച്ചിട്ടുള്ള വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തും. റേക്കുകൾ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. വന്ദേ ഭാരത് ട്രെയിൻ നമ്പർ 13 ആണ് കേരളത്തിന് അനുവദിച്ചത്. ട്രാക്ക് പരിശോധനയും ട്രയൽ റൺ നടപടികളും പൂർത്തീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നേരിട്ടെത്തി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നുമാണ് സൂചന.

തമിഴ്നാട്ടിലെ പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ഇന്റഗ്രൽ കോച്ച് നിർമാണ ഫാക്ടറിയിൽ നിന്ന് ട്രെയിൻ ചെന്നൈയിൽ നേരത്തെ തന്നെ എത്തിച്ചിരുന്നു. അവിടെ നിന്ന് ഷൊർണൂർ വഴി തിരുവനതപുരത്തേക്ക് ട്രെയിൻ എത്തുമെന്നുമാണ് അറിയിപ്പ്. 16 ബോഗികളാണ് ട്രെയിനിന് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിനൊപ്പം വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് നടത്താനുള്ള തിരക്കിട്ട അണിയറ നീക്കങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്.

തിരുവനന്തപുരം - കണ്ണൂര്‍ പാതയിലാകും കേരളത്തില്‍ വന്ദേഭാരത് സര്‍വീസ്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ പരീക്ഷണ ഓട്ടം നടത്തും. ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നേരിട്ട് ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കുമെന്നും ട്രയല്‍ റണ്‍ 22 ന് ഉണ്ടായേക്കുമെന്നുമാണ് സൂചന.

തിരുവനന്തപുരം ഡിവിഷന് കീഴില്‍ അനുവദിച്ച രണ്ടു വന്ദേ ഭാരത് ട്രെയിനുകളിൽ ഒരെണ്ണം മെയ് അവസാനവാരത്തോടെ കേരളത്തിൽ എത്തുമെന്ന് തിരുവനന്തപുരം ഡിവിഷൻ പിആർഒ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതാണിപ്പോൾ നേരത്തെയാക്കിയത്. എന്നാല്‍ രണ്ടാമത്തെ ട്രെയിന്‍ എന്നെത്തുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതിവേഗത്തില്‍ കുതിയ്ക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ കേരളത്തിലെ വേഗത സംബന്ധിച്ചും പിന്നീട് മാത്രമായിരിക്കും തീരുമാനമുണ്ടാവുക. രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്റർ ആണ്. ട്രെയിൻ കേരളത്തിലോടുമ്പോൾ പരമാവധി വേഗത നൂറു കിലോമീറ്ററിന് ഉള്ളിലേ സാധിക്കൂ.

logo
The Fourth
www.thefourthnews.in