കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

വിസിമാരുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

ഉച്ചയ്ക്ക് 1. 45 ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്
Updated on
1 min read

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ എട്ട് വൈസ് ചാൻസലർമാർ നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അനർഹ നിയമനം ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാതിരിക്കാനുള്ള കാരണം തേടി, ചാൻസലർ നൽകിയ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ ഹര്‍ജി പരിഗണിക്കവെയാണ്, നവംബര്‍ ഏഴിന് വൈകിട്ട് 5 മണി വരെ നോട്ടീസിന് മറുപടി നൽകാൻ വി സിമാർക്ക് ഹൈക്കോടതി സമയം അനുവദിച്ചത്. ഇതനുസരിച്ച് വിസിമാർ ഗവർണർക്ക് മറുപടിയും നൽകിയിരുന്നു.

കേരള ഹൈക്കോടതി
വിസിമാരുടെ കാര്യത്തില്‍ ഇനിയെന്ത്? വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും

ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ചാന്‍സലര്‍ സമയം തേടിയതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയിരുന്നത്.

യുജിസി ചട്ടവും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടന്ന നിയമനം റദ്ദാക്കാന്‍ ചാന്‍സലര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേരള സര്‍വകലാശാല വി സി ഡോ. വി പി മഹാദേവന്‍ പിളള, എംജി സര്‍വകലാശാല വി സി ഡോ. സാബു തോമസ്, കുസാറ്റ് വി സി ഡോ. കെ എന്‍ മധുസൂദനന്‍, കുഫോസ് വി സി ഡോ. കെ റിജി ജോണ്‍, കാലടി സര്‍വകലാശാല വി സി ഡോ. എം വി നാരായണന്‍, കാലിക്കറ്റ് വി സി ഡോ. എം കെ ജയരാജ്, മലയാളം സര്‍വകലാശാല വി സി ഡോ. വി അനില്‍കുമാര്‍, കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഒക്ടോബര്‍ 24ന് രാവിലെ 11നകം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ചാന്‍സലര്‍ വിസിമാര്‍ക്ക് അയച്ച കത്ത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി റദ്ദാക്കിയിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കത്തിന്റെ തുടര്‍ച്ചയായാണ് കാരണം കാണിക്കല്‍ നോട്ടീസെന്നും നിയമ വിരുദ്ധമായതിനാല്‍ ഇതും റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

logo
The Fourth
www.thefourthnews.in