വി ഡി സതീശന്‍,ഗവര്‍ണര്‍
വി ഡി സതീശന്‍,ഗവര്‍ണര്‍

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വ്യാജ ഏറ്റുമുട്ടലെന്ന് സതീശന്‍; ഗവർണറുടെ നടപടിയെ വിമർശിച്ച് പ്രതിപക്ഷം

ജനങ്ങളെ കബളിപ്പിക്കാന്‍ സർക്കാരും ഗവർണറും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്
Updated on
1 min read

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി രണ്ട് പേരും ഒത്തു ചേര്‍ന്നിരിക്കുകയാണ്. വിസിമാരുടെ നിയമനം ശരിയാണെന്നാണ് ഗവര്‍ണറും സര്‍ക്കാരും ഒരു പോലെ വാദിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഗവര്‍ണറുടെ നിലപാട് മാറുകയായിരുന്നു. മറ്റു വിഷയങ്ങളില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ പ്രണയ ചാപല്യകഥകളും, അധികാര ദുര്‍വിനിയോഗത്തിന്റെ കഥകളുമൊക്കെ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം

വി ഡി സതീശന്‍,ഗവര്‍ണര്‍
മന്ത്രിമാരെ സ്വേച്ഛാപരമായി പുറത്താക്കാൻ ഒരു പഴുതും ഭരണഘടന ഗവർണർക്ക് നൽകുന്നില്ല

ഗവര്‍ണര്‍ക്ക് മന്ത്രിയെ പിന്‍വലിക്കാനുള്ള അവകാശമില്ലെന്നും ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംവിധാനമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മന്ത്രിമാര്‍ക്ക് ഗവര്‍ണറെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ട്. പരിധി കടന്നുപോകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. ഇവർ തമ്മിലുള്ള കൂട്ടുകച്ചവടവും കള്ളക്കളിയും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയുന്ന കാര്യമാണ്. പക്ഷേ ഇന്നത്തെ ഗവര്‍ണറുടെ നടപടിയോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

വി ഡി സതീശന്‍,ഗവര്‍ണര്‍
ധനമന്ത്രിയോടുള്ള 'പ്രീതി നഷ്ടമായി'; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണര്‍ ; നടക്കില്ലെന്ന് മുഖ്യമന്ത്രി

കേരള ഗവര്‍ണറെ മാനസിക ആരോഗ്യം ഏതെങ്കിലും വിദഗ്ദ ഡോക്ടറെക്കൊണ്ട് പരിശോധിക്കണം

ഷിബു ബേബി ജോണ്‍

കേരള ഗവര്‍ണറുടെ മാനസിക ആരോഗ്യം ഏതെങ്കിലും വിദഗ്ദ ഡോക്ടറെക്കൊണ്ട് പരിശോധിക്കണമെന്ന് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായി ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊരു ഭരണഘടനാ പ്രതിസന്ധിയാണെന്നും മന്ത്രിമാരെ മാറ്റുക എന്നത് ഗവര്‍ണര്‍ക്ക് മാത്രം ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിഷയത്തോട് പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in