'സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കേണ്ട'; തരൂരിനും ടി എന്‍ പ്രതാപനും വി ഡി സതീശന്റെ മറുപടി

'സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കേണ്ട'; തരൂരിനും ടി എന്‍ പ്രതാപനും വി ഡി സതീശന്റെ മറുപടി

ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. ആര് മത്സരിക്കണമെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ്
Updated on
1 min read

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച ശശി തരൂരിനും ടി എൻ പ്രതാപനും മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂര്‍ കേരള രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹം കേരളത്തില്‍ നിന്നുള്ള എം പിയാണ്. എല്ലാം വിവാദമാക്കേണ്ട കാര്യമില്ല. സംഘടനാപരമായ കാര്യങ്ങള്‍ സംഘടനയില്‍ തീരുമാനിക്കും. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം അവരവര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. ആര് മത്സരിക്കണമെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. വി ഡി സതീശൻ പറഞ്ഞു.

സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് കെപിസി സി അധ്യക്ഷനാണ് പറയേണ്ടതെന്നും വി ഡി സതീശൻ വ്യക്തമാക്കി. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് ധര്‍ണ്ണക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

'സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കേണ്ട'; തരൂരിനും ടി എന്‍ പ്രതാപനും വി ഡി സതീശന്റെ മറുപടി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍; കേരളത്തില്‍ സജീവമാകും

ഒരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല

വി ഡി സതീശൻ

ഇന്നലെയാണ് നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന സൂചന നല്‍കിയുള്ള തരൂരിന്റെ പ്രതികരണം. ഇവിടെ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും പറയുമ്പോള്‍ താത്പര്യമില്ലെന്ന് എങ്ങനെ പറയുമെന്ന്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശശി തരൂര്‍ മറുപടി പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. "ഇനി പ്രയോറിറ്റി കേരളം തന്നെയാണ്, വേറെ എവിടെയുമല്ല. കേരളത്തിനകത്ത് സജീവമായി പ്രവർത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടാൽ ഞാനെങ്ങനെ എനിക്കത് ചെയ്യാൻ താത്പര്യമില്ലെന്ന് പറയും, താല്പര്യമുണ്ട്" എന്നായിരുന്നു പരാമർശം. ഇനി ലോക്‌സഭയിലേക്കില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പിയും നേരത്തെ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in