കുഞ്ഞു സ്വപ്‌നങ്ങള്‍ക്കൊരു 'വീട്'

അബീദ് ആന്‍ഡ് ഷഫീന ഫൗണ്ടേഷനാണ് 5 കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി ആസ്ഥാനത്ത് അഞ്ചുനില കെട്ടിടം പണികഴിപ്പിച്ചത്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പരിചരണത്തിലുള്ള കുട്ടികള്‍ക്കായി നിര്‍മ്മിച്ച 'വീട്' എന്ന പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ച് 11 കുട്ടികള്‍. അബീദ് ആന്‍ഡ് ഷഫീന ഫൗണ്ടേഷനാണ് 5 കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി ആസ്ഥാനത്ത് അഞ്ചുനില കെട്ടിടം പണികഴിപ്പിച്ചത്.

കുട്ടികള്‍ക്കായി ഡോര്‍മെട്രി സംവിധാനമുള്ള മുറികള്‍, ലൈബ്രറി, ക്ലാസ് മുറികള്‍, നൂറിലധികം കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള മെസ് ഹാള്‍, കംപ്യൂട്ടര്‍ മുറികള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതിയോടെ മറ്റ് ജില്ലകളില്‍ നിന്നും കുട്ടികളെ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും വരും കാലങ്ങളില്‍ ആണ്‍കുട്ടികളെയും പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

ലിഫ്റ്റ്, സിസിടിവികള്‍ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്. കുട്ടികളിലെ സര്‍ഗവാസനകള്‍ വികസിപ്പിക്കാനായും പ്രത്യേക ക്ലാസുകളും സ്‌കൂള്‍ കഴിഞ്ഞെത്തുന്ന കുട്ടികള്‍ക്കായി ട്യൂഷന്‍ സൗകര്യവും 'വീട്' ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in