പുതിയ കേസുകളില്ല; നിപ നിയന്ത്രണ വിധേയമാകുന്നതായി ആരോഗ്യമന്ത്രി

പുതിയ കേസുകളില്ല; നിപ നിയന്ത്രണ വിധേയമാകുന്നതായി ആരോഗ്യമന്ത്രി

വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി
Updated on
1 min read

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമാവുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോഴിക്കോട്ട് ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ കേസുകളില്ല; നിപ നിയന്ത്രണ വിധേയമാകുന്നതായി ആരോഗ്യമന്ത്രി
നിപ: അനിശ്ചിതകാല അവധി ഉത്തരവ് തിരുത്തി, കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 23 വരെ അവധി

ഇന്ന് ലഭിച്ച പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. രാത്രിയോടെ 51 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി പ്രതീക്ഷിക്കുന്നു. രണ്ടാം തരംഗം ഉണ്ടാവാത്തത് ആശ്വാസമാണ്. ആദ്യ രോഗിയുടെ സമ്പർക്കത്തിലുള്ളവർക്ക് മാത്രമാണ് ഇതുവരെ രോഗബാധയുണ്ടായത്.

ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അഞ്ച് പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ആരോഗ്യപ്രവർത്തകയ്ക്കും ലക്ഷണം ഉണ്ട്. ഇവരുടെ സാമ്പിൾ നാളെ പരിശോധിക്കും. സമ്പർക്കപ്പട്ടികയിൽ ആകെ 1192 പേരുണ്ട്.

രോഗം ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി.

സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നൽകി ആശങ്ക പടര്‍ത്തരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in