'തറവാടി നായര്‍ എന്നൊക്കെ പറയാമോ'; എന്‍എസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീര്‍ന്നു: വിമര്‍ശനവുമായി വെള്ളാപ്പള്ളി

'തറവാടി നായര്‍ എന്നൊക്കെ പറയാമോ'; എന്‍എസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീര്‍ന്നു: വിമര്‍ശനവുമായി വെള്ളാപ്പള്ളി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്ചയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
Updated on
1 min read

ശശി തരൂര്‍ എംപി കേരളത്തില്‍ നടത്തുന്ന പ്രചാരണ പരിപാടികളെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്ചയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

ഡല്‍ഹി നായരായിരുന്ന വ്യക്തി ചങ്ങനാശ്ശേരിയിലെത്തിയപ്പോള്‍ തറവാടി നായരായി

വെള്ളാപ്പള്ളി നടേശന്‍

എന്‍എസ്എസ് പിന്തുണയ്ച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ചേര്‍ത്തലയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി നായരായിരുന്ന വ്യക്തി ചങ്ങനാശ്ശേരിയിലെത്തിയപ്പോള്‍ തറവാടി നായരായി, തറവാടി നായര്‍ എന്നെല്ലാം പരസ്യമായി പറയാമോ, ഇതിനെതിരെ ഒരു കോണ്‍ഗ്രസ് നേതാവ് പോലും പ്രതികരിച്ച് കണ്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

'തറവാടി നായര്‍ എന്നൊക്കെ പറയാമോ'; എന്‍എസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീര്‍ന്നു: വിമര്‍ശനവുമായി വെള്ളാപ്പള്ളി
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മനസിലായെന്ന് തരൂർ; തരൂരിനെ വാഴ്ത്തി സുകുമാരന്‍ നായർ

വിലകുറഞ്ഞ അഭിപ്രായ പ്രകടമായിരുന്നു തറവാടി നായര്‍ എന്നത്. സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നത് ഒരു എംപിയെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു. പിന്നാലെയായിരുന്നു എന്‍എസ്എസ് പിന്തുണയ്ച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന പരാമര്‍ശം. എന്‍എസ്എസിന്റെ അംഗങ്ങള്‍ വോട്ട് ചെയ്താന്‍ തരൂര്‍ ജയിക്കില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

മന്നം ജയന്തി ആഘോഷവേദിയിലായിരുന്നു തരൂരും സുകുമാരന്‍ നായരും തമ്മില്‍ അടുക്കുന്ന എന്ന സൂചന വ്യക്തമാക്കിയ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ചടങ്ങില്‍ തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തുവരികയായിരുന്നു. 'ശശി തരൂരിനെ മന്നം ജയന്തിക്ക് ക്ഷണിച്ചത് ;ഡൽഹി നായരെ'ന്ന് പണ്ട് വിളിച്ച തെറ്റുതിരുത്താനാണ് എന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. തരൂർ ഡൽഹി നായരല്ല, കേരള പുത്രനും വിശ്വപൗരനുമാണ്. ഈ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ തരൂരോളം യോഗ്യതയുള്ള മറ്റൊരാളില്ലെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

പൊതുസമ്മേളനത്തില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ പരോക്ഷ വിമർശനം ശശി തരൂർ എംപി ഉന്നയിച്ചത്. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്നം പറഞ്ഞിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂർ പറഞ്ഞു. മന്നത്ത് പത്മനാഭന്റെ 146ാമത് ജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു ആരുടെയും പേരെടുത്ത് പറയാതെയുള്ള തരൂരിന്റെ പരാമർശം.

logo
The Fourth
www.thefourthnews.in