നയതന്ത്ര സ്വർണക്കടത്ത്: മുഖ്യമന്ത്രിയടക്കം ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയില്‍ വിധി ഇന്ന്

നയതന്ത്ര സ്വർണക്കടത്ത്: മുഖ്യമന്ത്രിയടക്കം ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയില്‍ വിധി ഇന്ന്

ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് വിധി പറയുന്നത്
Updated on
1 min read

നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്, കറൻസി കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും പലതവണ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇഡിയുമടക്കം വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാലാ സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയുന്നത്.

അതേസമയം, ഹർജി നിയമപരമായി നില നിൽക്കില്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം. സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് എച്ച്ആർഡിഎസിൽ ജോലി ലഭിച്ചിരുന്നെന്നും ഈ സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും എജി വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in