ഇന്നസെന്റിന് വിട ചൊല്ലി ഇരിങ്ങാലക്കുട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ഇന്നസെന്റിന് വിട ചൊല്ലി ഇരിങ്ങാലക്കുട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംസ്‌കാരം
Updated on
1 min read

നടനായും, പൊതു പ്രവര്‍ത്തകനായും ലോകമറിയുന്ന ഇന്നസെന്റിന് വിടചൊല്ലി ജന്മനാട്. കൊച്ചിയിലെ പൊതു ദര്‍ശനങ്ങള്‍ക്ക് ശേഷം ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിച്ചു. വിലാപയാത്രയായി ഇരിങ്ങാലക്കുടയില്‍ എത്തിച്ച മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഹാളില്‍ എത്തി ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിച്ചു.

ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നും വിലാപയാത്രയായി ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയ ഇന്നസെന്റിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് വഴിനീളെ കാത്തുനിന്നത്. അങ്കമാലിയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രിയതാരത്തെ അവസാനമായി കാണാന്‍ വഴിയരികില്‍ കാത്തുനിന്നിരുന്നു.

ഇന്നസെന്റിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

ഇന്നസെന്റിന് വിട ചൊല്ലി ഇരിങ്ങാലക്കുട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
കാൻസറിനെ തോൽപ്പിച്ച 'ചിരി'

എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പൊതുദര്‍ശനത്തില്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകന്‍, മുകേഷ്, കുഞ്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍, ബാബുരാജ് തുടങ്ങി, പ്രിയ സഹ പ്രവര്‍ത്തകനെ കാണാനായി നിരവധി സിനിമാ പ്രവര്‍ത്തകരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്നസെന്റിന് വിട ചൊല്ലി ഇരിങ്ങാലക്കുട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
ഇന്നസെന്റിന് വിട പറഞ്ഞ് നാട്: വിലാപയാത്രയായി ജന്മനാട്ടിലേക്ക്, അനുശോചിച്ച് പ്രധാനമന്ത്രി

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് ഇന്നസെന്റ് മരിച്ചത്. കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു.

logo
The Fourth
www.thefourthnews.in