അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് നാളെ തുടക്കം; എഴുപതിലധികം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും

അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് നാളെ തുടക്കം; എഴുപതിലധികം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും

ഡിസംബർ അഞ്ച് വരെ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്
Updated on
1 min read

അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് (ജിഎഎഫ് 2023) നാളെ തിരുവനന്തപുരത്ത് തുടക്കം. ഡിസംബർ അഞ്ച് വരെ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

അഞ്ച് ദിവസം നീളുന്ന ഫെസ്റ്റിവൽ നാളെ ഉച്ചയ്ക്ക് 2.30ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖർ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആരോഗ്യമേള കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ നാളെ രാവിലെ ഉദ്ഘാടനം ചെയ്യും.

അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് നാളെ തുടക്കം; എഴുപതിലധികം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും
ശ്രദ്ധേയനായ ചരിത്രകാരന്‍, സംഘ്പരിവാറിന്റെ നോട്ടപ്പുള്ളി; ഗോപിനാഥ് രവീന്ദ്രന്‍ വീണ്ടും അധ്യാപനത്തിലേക്ക്

ആരോഗ്യ പരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജത്തോടെ ആയുര്‍വേദവും എന്നതാണ് ഫെസ്റ്റിവലിന്റെ മുഖ്യ പ്രമേയം.

എഴുപലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍, വിവിധ ആയുര്‍വേദ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സസ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന എന്‍ജിഒയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഫെസ്റ്റിവലിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ എക്‌സ്‌പോ പവലിയനും ഒരുങ്ങുന്നുണ്ട്. 1200 ചതുരശ്രയടിയാണ് പവലിയന്റെ വിസ്തീര്‍ണം.

ആയുര്‍വേദം ഇന്നും ഇന്നലെയും നാളെയും എന്ന പ്രമേയത്തില്‍ നിര്‍മിച്ച പവലിയനില്‍ ആയുര്‍വേദ ചരിത്രവും പുത്തന്‍ പ്രവണതകളും സംബന്ധിച്ച വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. ആയുര്‍വേദത്തിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാഭ്യാസ എക്‌സ്‌പോയില്‍ 20 ആയുര്‍വേദ കോളേജുകളുടെ പവലിയനും ഉണ്ടാകും.

അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് നാളെ തുടക്കം; എഴുപതിലധികം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും
'പുനര്‍നിയമനത്തിന് സമ്മര്‍ദമുണ്ടായത് മുഖ്യമന്ത്രിയില്‍നിന്ന്'; സര്‍ക്കാരിനെതിരേ തുറന്നടിച്ച് ഗവര്‍ണര്‍

120 സ്റ്റാളുകളിലായി സൂക്ഷ്മ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ട്അപ്പുകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. 25 വ്യത്യസ്ത സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

ആയുര്‍വേദ ആഹാര്‍ എന്ന പേരില്‍ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദ മെഡിക്കല്‍ ടൂറിസത്തെക്കുറിച്ചുള്ള ആദ്യ ബിടുബി മീറ്റും ജിഎഎഫിന്റെ ഭാഗമായി നടക്കുന്നു.

logo
The Fourth
www.thefourthnews.in