സ്വകാര്യ പ്രാക്ടീസിനിടെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

സ്വകാര്യ പ്രാക്ടീസിനിടെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് സംഘം മലപ്പുറം ഡി വൈ എസ് പി ഫിറോസ് എം ഷെഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്
Updated on
1 min read

തിരൂരില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ അബ്ദുള്‍ ഗഫൂര്‍ ആണ് വിജിലന്‍സ് പിടിയിലായത്. ദീര്‍ഘകാലമായി അദ്ദേഹം പൂങ്ങോട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു. മെഡിക്കൽ കോളേജ് പ്രൊഫസർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ല.

ഡോ എ അബ്ദുള്‍ ഗഫൂര്‍ താനാളൂര്‍ കെ പുരം സ്വദേശിയാണ്. സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് സംഘം മലപ്പുറം ഡിവൈഎസ്പി ഫിറോസ് എം ഷെഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പി ഫിറോസ് എം ഷെഫീക്ക്, ഡോക്ടര്‍ ന്യൂന, എസ് ഐ ശ്രീനിവാസന്‍, സുബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതിന് ശേഷം തുടര്‍ നടപടി ഉണ്ടാവുമെന്ന് മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പി അറിയിച്ചു.

logo
The Fourth
www.thefourthnews.in