150 കോടി കോഴ വാങ്ങിയെന്നാരോപണം; വിഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപണത്തില്‍ അന്വേഷണം വേണമെന്ന ഹർജി തള്ളി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി. ആരോപണം തെളിയിക്കാനാവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹാഫീസായിരുന്നു ഹർജി സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേട്ടിരുന്നു.
നിയമസഭയിൽ പിവി ആൻവർ എംഎൽഎ വിഡി സതീശനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഹാഫീസ് വിജിലൻസ് കോടതിയെ സമീപിച്ചത്.സംസ്ഥാന സർക്കാറിന്റെ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളിൽ മൂന്ന് തവണയായി 150 കോടി രൂപ കോഴയായി ലഭിച്ചുവെന്നായിരുന്നു എംഎൽഎയുടെ ആരോപണം.
ഹാഫീസിന്റെ ഹർജിയിൽ നേരത്തെ വാദം പരിഗണിച്ച കോടതി സർക്കാർ കേസെടുക്കാത് എന്തുകൊണ്ടാണെന്ന് വിശദീകരണം തേടിയിരുന്നു. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായിട്ടായിരുന്നു വിജിലൻസ് കോടതിയെ അറിയിച്ചത്.
എന്നാൽ അഴിമതി ആരോപണങ്ങളിൽ കേസെടുക്കുന്നതിൽ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറുകയും ഇത് പരിഗണിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ആരോപിച്ച പി വി അൻവർ എംഎൽഎ. 150 കോടി രൂപ കോയമ്പത്തൂർ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും ആരോപിച്ചിരുന്നു.