നന്ദിയോട് പനവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വയോജനങ്ങള്‍ക്കായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം മുന്‍പാണ് 'സ്‌നേഹകുടീരം' എന്ന പേരില്‍ പകല്‍വീട് ഒരുങ്ങിയത്. ആഘോഷത്തോടെ തുടങ്ങിയ വീട് ഇന്ന് പക്ഷെ അനാഥമായി കിടക്കുകയാണ്
വൃദ്ധസദനമായാണ് ആരംഭിച്ചതെങ്കിലും, പിന്നീട് പകല്‍വീടെന്ന ആശയത്തില്‍ എത്തിച്ചേരുകയായിരുന്നു. വയോജന സംരക്ഷണ സമിതി നല്‍കിയ 30 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. കോവിഡ് കാലത്ത് ഫസ്റ്റ് ലെെന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിനായി വിട്ടു നൽകിയിരുന്നെങ്കിലും പിന്നീട് വീണ്ടും അടച്ചുപൂട്ടി.
പ്രായമായവർക്ക് ആശ്രയമാകുമെന്ന് കരുതിയാണ് പകല്‍വീട് പദ്ധതി ആരംഭിച്ചത് . എന്നാല്‍, കാടിന് നടുവിലുള്ള സ്നേഹകുടീരത്തിലേക്ക് വയോധികർക്ക് എത്തിപ്പെടാനാകില്ലെന്ന വിമർശനവും ഉയർന്നിരുന്നു.
പകല്‍വീടിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാൻ കെട്ടിടം പഞ്ചായത്തിന് നല്‍കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും, ജില്ലാപഞ്ചായത്ത് ഇതുവരെ അതിന് തയ്യാറായിട്ടില്ല.