കാഴ്ചയില്ലാത്ത കുട്ടികള്‍ റോക്കറ്റ് വിക്ഷേപിച്ചു!

എക്‌സോ ജിയോ എയ്റോസ്പേസ് സിഇഒ ആതിര പ്രിയ റാണിയുടെ പിന്തുണയോടെയാണ് 15 കുട്ടികള്‍ ചേര്‍ന്ന് വിക്ഷേപണത്തിനായുള്ള അഞ്ച് റോക്കറ്റുകള്‍ തയ്യാറാക്കിയത്

തിരുവനന്തപുരം വഴുതക്കാട് കാഴ്ചാപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്വന്തമായി റോക്കറ്റ് നിര്‍മിച്ച് വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയത്. 15 കുട്ടികള്‍ ചേര്‍ന്നാണ് വിക്ഷേപണത്തിനായുള്ള അഞ്ച് റോക്കറ്റുകള്‍ തയ്യാറാക്കിയത്.

എക്‌സോ ജിയോ എയ്റോസ്പേസ് സിഇഒ ആതിര പ്രിയ റാണിയാണ് കുട്ടികളുടെ ആഗ്രഹത്തിന് പിന്തുണ നല്‍കിയത്. തങ്ങള്‍ക്ക് ലഭിക്കാതിരുന്ന അവസരം കുട്ടികള്‍ക്ക് ലഭിച്ചതിന്റെ സന്തോഷം അധ്യാപകരും പങ്കുവെച്ചു. കാഴ്ചാ വൈകല്യത്തെ ഒരു പരിമിതിയായി കണക്കാക്കാതെ കുട്ടികള്‍ ഈ രംഗത്തേക്ക് കടന്നു വരണമെന്ന് എക്‌സോ ജിയോ എയ്‌റോസ്‌പേസിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ ഗോകുല്‍ ദാസ് പ്രതികരിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in