വിഴിഞ്ഞത്ത് പുനർഗേഹം പദ്ധതിയില്‍  ഫ്ലാറ്റുകൾ; 81 കോടി അനുവദിച്ച് ധനവകുപ്പ്

വിഴിഞ്ഞത്ത് പുനർഗേഹം പദ്ധതിയില്‍ ഫ്ലാറ്റുകൾ; 81 കോടി അനുവദിച്ച് ധനവകുപ്പ്

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായി 284 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുവേണ്ടിയാണ് ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത്
Updated on
1 min read

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയ്ക്ക് ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം മുട്ടത്തറ വില്ലേജിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 81 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുക. 400 ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിനായാണ് 81 കോടി രൂപ അനുവദിച്ചതെന്ന് ധന മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.

284 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുവേണ്ടിയാണ് ഫ്‌ളാറ്റുകള്‍ മുട്ടത്തറയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

284 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുവേണ്ടിയാണ് ഫ്‌ളാറ്റുകള്‍ മുട്ടത്തറയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 140 ദിവസം നീണ്ടു നിന്ന വിഴിഞ്ഞം സമരം നവംബര്‍ ആറിനാണ് ലത്തീന്‍ അതിരൂപത പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് ഫണ്ട് അനുവദിച്ചത്.

വിഴിഞ്ഞം സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു പുനറധിവാസ പദ്ധഥി. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം, വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന തുക 5500 രൂപയില്‍ നിന്ന് 7000 രൂപയാക്കി ഉയര്‍ത്തണം എന്നിവയായിരുന്നു മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചിരുന്ന മറ്റ് ആവശ്യങ്ങള്‍.

140 ദിവസം നീണ്ടു നിന്ന വിഴിഞ്ഞം സമരം നവംബര്‍ ആറിനാണ് ലത്തീന്‍ അതിരൂപത പിന്‍വലിച്ചത്

വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കിവരികയാണെന്ന് നേരത്തെ ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിയമസഭയെ അറിയിച്ചിരുന്നു. വിഴിഞ്ഞത്ത് പുനര്‍ഗേഹം പദ്ധതി പ്രകാരം ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു വരുന്നതായും മുട്ടത്തറയില്‍ പത്തേക്കര്‍ ഭൂമി പുനരധിവാസത്തിനായി ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിപറയുകയായിരുന്നു മന്ത്രി

logo
The Fourth
www.thefourthnews.in