വിഴിഞ്ഞം തുറമുഖ നിര്‍മാണം
വിഴിഞ്ഞം തുറമുഖ നിര്‍മാണം

വിഴിഞ്ഞം തുറമുഖം: സര്‍ക്കാരിനെതിരായ അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

സെപ്റ്റംബര്‍ ഒന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹർജി സമർപ്പിച്ചത്.
Updated on
1 min read

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ വിഷയത്തിൽ സർക്കാരിനെതിരെ അദാനിഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. സെപ്റ്റംബര്‍ ഒന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹർജി സമർപ്പിച്ചത്. മതിയായ സുരക്ഷ ലഭിക്കാത്തതിനാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചെന്നും നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നും അദാനി ഗ്രൂപ്പ് പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഒരുക്കാനും നിര്‍ദേശിച്ച് കൊണ്ടായിരുന്നു സെപ്റ്റംബര്‍ ഒന്നിലെ ഹൈക്കോടതി ഉത്തരവ്

സമാധാനപരമായി സമരം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, പ്രതിഷേധിക്കാനുള്ള അവകാശത്തിന്‍റെ പേരില്‍ എല്ലാ അനുമതിയോടെയും നടക്കുന്ന നിര്‍മ്മാണ പ്രവർത്തനങ്ങളെ തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ ഒരുക്കിയില്ല; അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

ചീഫ് സെക്രട്ടറി വിപി ജോയ് ഐഎഎസ്, വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ബിജു ഐഎഎസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഐപിഎസ്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, എസിപി അജിത് കുമാര്‍, വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ, ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, ഓക്‌സിലറി ബിഷപ്പ് ഡോ. ക്രിസ്തുദാസ് രാജപ്പന്‍, യൂജിന്‍ പെരേര എന്നിവരുള്‍പ്പെടെ 23 പേരെ എതിര്‍കക്ഷിയാക്കിയാണ് കോടതിയലക്ഷ്യ ഹര്‍ജി.

പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഒരുക്കാനും നിര്‍ദേശിച്ച് കൊണ്ടായിരുന്നു സെപ്റ്റംബര്‍ ഒന്നിലെ ഹൈക്കോടതി ഉത്തരവ്. സമരത്തെ തുടർന്ന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹര്‍ജികളിലായിരുന്നു ജസ്റ്റിസ് അനു ശിവറാമിന്റെ ഉത്തരവ്. തുറമുഖ നിർമാണ പ്രദേശത്ത് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in