വിഴിഞ്ഞം പദ്ധതിക്ക് സുരക്ഷ ഉറപ്പാക്കിയില്ല; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിഴിഞ്ഞം പദ്ധതിക്ക് സുരക്ഷ ഉറപ്പാക്കിയില്ല; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കേന്ദ്ര സേനയെ വിന്യസിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു
Updated on
1 min read

വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലത്ത് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഴിഞ്ഞം സമരം പിൻവലിച്ച സാഹചര്യം ഇന്ന് സർക്കാർ കോടതിയെ അറിയിച്ചേക്കും. നിർമാണ സംരക്ഷണത്തിന് കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ അനുകൂല നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. നിർമാണ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സേനയെ ചുമതലപ്പെടുത്തുന്നതിൽ എതിർപ്പില്ലന്നായിരുന്നു സർക്കാർ നിലപാട്.

വിഴിഞ്ഞം പദ്ധതിക്ക് സുരക്ഷ ഉറപ്പാക്കിയില്ല; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കേന്ദ്രസേന വരുന്നതില്‍ വിരോധമില്ല; വിഴിഞ്ഞം സുരക്ഷാ വിഷയത്തില്‍ അദാനി ഗ്രൂപ്പിനെ പിന്തുണച്ച് സർക്കാർ

കോടതി നിർദേശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ തയാറാണെന്നും സർക്കാർ അറിയിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമടുത്ത് ഇന്ന്. അറിയിക്കാനാണ് ജസ്റ്റിസ് അനു ശിവരാമൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ചുമതലപ്പെടുത്തണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുറമുഖ സമരത്തിൽ ചില ഏജൻസികളുടെ സഹായമുണ്ടായോയെന്ന് സംശയിക്കുന്നതായി സംസ്ഥാന മന്ത്രി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ എൻഐഎ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി വിഴിഞ്ഞം സ്വദേശിയും റിട്ട. ഡിവൈഎസ്പിയുമായ പി ഗോപകുമാരൻ നായർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ സമയത്ത് എൻഐഎ വേണ്ടതില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്. നവംബർ 27ന് സമരത്തിന്‍റെ പേരിൽ നടന്ന അക്രമസംഭവങ്ങൾ കലാപത്തിന്‍റെ രൂപത്തിലുള്ളതായിരുന്നുവെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in