വിഴിഞ്ഞം സഭയില്‍; സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന നിലപാടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞം തുറമുഖ സമരത്തില്‍ മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍. വിഴിഞ്ഞം സമരം ആരംഭിച്ചത് മുതല്‍ സര്‍ക്കാര്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു. തുറമുഖനിര്‍മാണം നിര്‍ത്തി വെയ്ക്കണം എന്നൊഴികെയുള്ള മറ്റെല്ലാം അംഗീകരിച്ചതാണൈന്നും മന്ത്രി സഭയില്‍.ഇനി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ഇനി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല
പദ്ധതിയുടെ 80 ശതമാനത്തോളം പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ സമരം സമാധാനപരമായിരുന്നു. പിന്നീടാണ് അക്രമത്തിന്റെ പാതയിലേക്ക് മാറിയത്. പോലീസ് സ്‌റ്റേഷന് നേരെ വരെ വലിയ ആക്രമണം ഉണ്ടായി. എന്നിട്ടും പോലീസ് സംയമനം പാലിക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ വിശദീകരിച്ചു. വിഴിഞ്ഞം വിഷയം കടകംപള്ളി സുരേന്ദ്രനാണ് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലായി കൊണ്ടു വന്നത്.
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു
അതേസമയം സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. പിന്‍വാതില്‍ നിയമനത്തിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തി പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത് മന്ത്രി എംബി മറുപടി നല്‍കി. എഴുതാത്ത കത്തിന്റെ പേരിലാണ് ഇപ്പോള്‍ വിവാദം നടക്കുന്നതെന്ന് കോര്‍പറേഷനിലെ കത്ത് വിവാദത്തെ ചൂണ്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി. മേയര്‍ എഴുതിയിട്ടില്ല എന്നും, കിട്ടേണ്ട ആള്‍ക്ക് കിട്ടിയിട്ടില്ല എന്നും പറയുന്ന ഇല്ലാത്ത കത്തിനെ ചൊല്ലിയുള്ള കോലാഹലം ആണ് നടക്കുന്നത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.