വിഴിഞ്ഞത്ത് വന്‍ പോലീസ് സന്നാഹം, ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി
വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച നടന്നതെന്ന് ഫാദര്‍ യൂജിന്‍ പെരേര വ്യക്തമാക്കി. സമരക്കാരുമായി സംസാരിച്ചതിന് ശേഷം നിലപാട് അറിയിക്കുമെന്നും വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്
അതേസമയം, വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെയുള്ള തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കോസ്റ്റല്‍ പോലീസിനോടടക്കം സജ്ജമായിരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷമുണ്ടായ പ്രദേശത്തേയ്ക്ക് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് നിന്നുള്ള പോലീസ് സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. അടൂര്‍, റാന്നി എന്നീ ക്യാമ്പുകളില്‍ നിന്നാണ് പോലീസുകാരെ എത്തിക്കുക.
എറണാകുളം ക്യാമ്പില്‍ നിന്നും പോലീസുകാരെ എത്തിക്കാന്‍ നീക്കമുണ്ട്. കൂടൂതല്‍ എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. ആയിരത്തിലധികം പോലീസുകാരെ എത്തിക്കാനാണ് തീരുമാനം.
അതേസമയം വിഴിഞ്ഞം സംഘര്‍ഷക്കേസില്‍ ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ പോലീസ് റിമാന്‍ഡ് ചെയ്തു. നാല് പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.