മത്സ്യത്തൊഴിലാളികൾ യാനങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം
മത്സ്യത്തൊഴിലാളികൾ യാനങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം ഫോട്ടോ: അജയ് മധു

വിഴിഞ്ഞം: 335 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതം മാസം വീട്ടുവാടക, പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍

മാസവാടക സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം അപര്യാപതമാണെന്നാണ് വിഴിഞ്ഞം സമര സമിതിയുടെ നിലപാട്.
Updated on
1 min read

വിഴിഞ്ഞം പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിക്കും. മുട്ടത്തറയിലെ ഫ്‌ളാറ്റ് നിര്‍മാണം സമയ ബന്ധിതമായി പുര്‍ത്തിയാക്കും. ഇതിനായി ടെന്‍ഡര്‍ വിളിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. വിഴിഞ്ഞത്ത് 335 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതം മാസം വീടിന് വാടക നല്‍കാനും തീരുമാനമായി.

തിരുവനന്തപുരം കോര്‍പറേഷനില്‍ 5500 രൂപയ്ക്ക് വീട് കിട്ടില്ലെന്നാണ് സമര സമിതി നേതാക്കളുടെ ആരോപണം

അതേസമയം, മാസവാടക സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം അപര്യാപതമാണെന്നാണ് വിഴിഞ്ഞം സമര സമിതിയുടെ നിലപാട്. തിരുവനന്തപുരം കോര്‍പറേഷനില്‍ 5500 രൂപയ്ക്ക് വീട് കിട്ടില്ലെന്നാണ് സമര സമിതി നേതാക്കളുടെ ആരോപണം. സര്‍ക്കാര്‍ പാക്കേജ് അംഗീകരിക്കുന്നില്ലെന്നും ഫാ. തിയോഡോഷ്യസ് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in