'ഇനിയും പറ്റിക്കല്ലേ സര്‍ക്കാരേ' ; നടുക്കടലില്‍ മത്സ്യത്തൊഴിലാളി പ്രക്ഷോഭം

പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍

ജീവനും തീരവും നഷ്ടപ്പെടുന്നുവെന്ന് കുറെയേറെ കാലമായി മത്സ്യത്തൊഴിലാളികള്‍ പറയുന്നതാണ്. പറഞ്ഞിട്ടും കേള്‍ക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് അവര്‍ തെരുവിലേക്ക് ഇറങ്ങിയത്. ഇപ്പോഴിതാ കടലിലേക്കും. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത സമരമുറയാണിത്. കരയിലും കടലിലും പ്രക്ഷോഭം. ഏഴില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് പറയുമ്പോഴും പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്കയ്ക്ക് കാരണം. തീരാനിവാസികളെയും ലത്തീന്‍ സഭയേയും കബളിപ്പിക്കുവാന്‍ നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയാണ് സര്‍ക്കാരെന്നും സമരസമിതി പറഞ്ഞു. അതേസമയം കടലിന്റെ മക്കള്‍ക്ക് താല്‍ക്കാലിക പരിഹാരം അല്ല വേണ്ടത്, ഏഴ് ആവശ്യങ്ങള്‍ക്കുള്ള ശാശ്വത പരിഹാര നടപടികളാണെന്നും ഫാ. പയസ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in