സിനിമ റിവ്യൂ റിലീസിന് ഏഴ് ദിവസത്തിന് ശേഷം മാത്രം: ഹൈക്കോടതിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യമെന്ത്?
ഓണ്‍ലൈന്‍ വ്ളോഗര്‍മാര്‍ പുതിയ സിനിമകളുടെ റിവ്യൂ റിലീസിന് ഏഴ് ദിവസത്തിന് ശേഷം മാത്രമെ നടത്താവു എന്ന രീതിയില്‍ ഹൈക്കോടതിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതം. സിനിമ റിവ്യു സംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് ഉത്തരവ് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
ഹർജി വരുന്ന പത്താം തിയതി വീണ്ടും പരിഗണിക്കും
വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്. ഹർജി വരുന്ന പത്താം തിയതി വീണ്ടും പരിഗണിക്കും. കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്‌മരിക്കാനാവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വാക്കാൽ പറഞ്ഞിരുന്നു. ഇത്തരം പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയും വേണമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാന പൊലീസ് മേധാവിയെ കോടതി കക്ഷി ചേർക്കുകയും ചെയ്തു.
വ്ളോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിംഗാണെന്ന് അമിക്കസ് ക്യൂറി പ്രാഥമിക വിലയിരുത്തലിന് ശേഷം ഹൈക്കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച് വിശദീകരിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകളോട് നിര്‍ദേശിക്കുകയായിരുന്നു. സിനിമ കാണാതെ തന്നെ വിലയിരുത്തൽ നടത്തി വ്ളോഗര്‍മാര്‍ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.