വിഎസ്‍എസ്‍സി പരീക്ഷ തട്ടിപ്പ്: പിന്നിൽ വൻ സംഘമെന്ന് പോലീസ്, അന്വേഷണം ഹരിയാനയിലേക്കും

വിഎസ്‍എസ്‍സി പരീക്ഷ തട്ടിപ്പ്: പിന്നിൽ വൻ സംഘമെന്ന് പോലീസ്, അന്വേഷണം ഹരിയാനയിലേക്കും

വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി
Updated on
1 min read

ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തു. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വച്ചെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് പ്രതിഫലമായി വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നതെന്നും പോലീസ് വ്യക്തമാക്കി.

വിഎസ്‍എസ്‍സി പരീക്ഷ തട്ടിപ്പ്: പിന്നിൽ വൻ സംഘമെന്ന് പോലീസ്, അന്വേഷണം ഹരിയാനയിലേക്കും
അരയില്‍ മൊബൈല്‍ ഫോണ്‍, ചെവിയില്‍ ബ്‌ളൂടൂത്ത്; വിഎസ്എസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി, രണ്ട് പേര്‍ പിടിയില്‍

ഇന്നലെ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നടന്ന ടെക്‌നീഷ്യന്‍ ബി ക്യാറ്റഗറി തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഫോണും ബ്ലൂട്ടൂത്ത് ഉപകരണവും ഉപയോഗിച്ചുള്ള ഹൈടെക് കോപ്പിയടി നടന്നത്. ഹരിയാന സ്വദേശികളാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ ബെല്‍റ്റ് കൊണ്ട് അരയില്‍ കെട്ടിവെച്ചും ബ്ലൂട്ടൂത്ത് ഉപകരണം പുറത്തുകാണാത്ത വിധത്തില്‍ ചെവിക്കുള്ളിലേക്ക് കയറ്റിവെച്ചുമാണ് പ്രതികള്‍ പരീക്ഷയ്ക്ക് എത്തിയത്. പ്രതികളെ പിടികൂടിയതിന് പിന്നാലെയാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇവർ കൂടുതൽ തട്ടിപ്പ് നടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്.

പ്രതികളുടെ യഥാർത്ഥ വിലാസം കണ്ടത്താൻ ഹരിയാന പോലീസുമായി ചേർന്ന് കേരള പോലീസ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ ഹരിയാനയിലെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തശേഷം ബ്ലൂട്ടൂത്ത് ഉപകരണം വഴി കേട്ട് എഴുതുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. പരീക്ഷ ഹാളില്‍ നിന്ന ഇന്‍വിജിലേറ്റര്‍ക്ക് പോലും മനസിലാകാത്ത തരത്തില്‍ സമര്‍ഥമായാണ്‌ കോപ്പിയടി നടന്നത്.

വിഎസ്‍എസ്‍സി പരീക്ഷ തട്ടിപ്പ്: പിന്നിൽ വൻ സംഘമെന്ന് പോലീസ്, അന്വേഷണം ഹരിയാനയിലേക്കും
പുൽവാമയിൽ ഏറ്റമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

മെഡിക്കല്‍ കോളേജ്, മ്യൂസിയം സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷക്കെത്തുന്ന ഹരിയാന സ്വദേശികൾ തട്ടിപ്പ് നടത്തുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പരീക്ഷ തുടങ്ങിയതിന് പിന്നാലെ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് പ്രതികളുടെ ചെവിക്കുള്ളില്‍ ബ്ലൂടൂത്ത് ഹെഡ് സെറ്റ് കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ സുനിലിനെ മ്യൂസിയം പോലീസാണ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ 75 ഉത്തരങ്ങള്‍ എഴുതിയിരുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ പരീക്ഷയെഴുതിയ സുമിത്തിനെ മെഡിക്കല്‍ കോളേജ് പോലീസാണ് പിടികൂടിയത്. ഇയാള്‍ 25 ഉത്തരങ്ങളും എഴുതിയിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൾമാറാട്ടത്തിന്റെ വിവരം പുറത്ത് വന്നത്. 

logo
The Fourth
www.thefourthnews.in