ഇന്ധന സെസ് പിന്‍വലിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്

ഇന്ധന സെസ് പിന്‍വലിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്

ജില്ലകളില്‍ സമര പ്രഖ്യാപന ജാഥകളും സെക്രട്ടറിയേറ്റില്‍ ധര്‍ണയും
Updated on
1 min read

സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിനുന്മേല്‍ ഏര്‍പ്പെടുത്തിയ രണ്ടുരൂപ സെസ് പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സെസ് കൂട്ടിയല്ല ധൂര്‍ത്ത് കുറച്ചുകൊണ്ടാണ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.

സെസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നേത്യത്വം തീരുമാനിച്ചിട്ടുണ്ട്

സെസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നേത്യത്വം തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍ 25 വരെ ജില്ലകളില്‍ സമര പ്രചാരണ ജാഥ നടത്തും. 28ന് സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ധര്‍ണ നടത്താനും തീരുമാനിച്ചു.

ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഇടപെടലുകള്‍ നടത്തിയപ്പോഴാണ് കേരളം അധികഭാരം ചുമത്തുന്നതെന്ന് ഓർക്കണമെന്ന് രാജു അപ്സര പറഞ്ഞു. വ്യാപാരികളെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന് നോക്കുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

വ്യാപാരികളെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന് നോക്കുന്നതാണ് ബജറ്റെന്ന് നേതാക്കള്‍

ബജറ്റിലെ ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമര രംഗത്ത് തുടരുകയാണ്. വ്യാപാരികളും സമരത്തിലേക്ക് ഇറങ്ങുന്ന സാഹചര്യത്തില്‍ സെസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in