വെള്ളക്കരം വർധന: ജലവിഭവ വകുപ്പ് മുന്നോട്ട് വെച്ചത്
മൂന്ന് നിർദേശങ്ങള്‍

വെള്ളക്കരം വർധന: ജലവിഭവ വകുപ്പ് മുന്നോട്ട് വെച്ചത് മൂന്ന് നിർദേശങ്ങള്‍

2021 മുതല്‍ എല്ലാ വര്‍ഷവും അടിസ്ഥാന താരിഫില്‍ 5% വര്‍ധന വരുത്തിയിരുന്നു
Updated on
1 min read

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നയപരമായ തീരുമാനം കൈക്കൊണ്ടെങ്കിലും നിരക്ക് വര്‍ധന എത്രയെന്നറിയാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരും. മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന ചര്‍ച്ച ചെയ്ത് ഉത്തരവിറക്കുന്നതോടെ മാത്രമെ ഇത് സംബന്ധിച്ച് ചിത്രം വ്യക്തമാകൂ. നിലവില്‍ മൂന്നു നിര്‍ദേശങ്ങളാണ് ജലവിഭവ വകുപ്പ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതിലേതാകും അംഗീകരിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ നിരക്ക് കൂട്ടുന്നതിന്റെ തോതും വ്യാപ്തിയും അറിയാനാകൂ.

2014ലിലാണ് അവസാനമായി സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ അധികവായ്പ വ്യവസ്ഥ പ്രകാരം 2021 മുതല്‍ എല്ലാ വര്‍ഷവും അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തിയിരുന്നു.

വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് മന്ത്രി റോഷി അഗസ്റ്റിന്‍ മുന്നോട്ടുവെച്ച ശുപാര്‍ശകളില്‍ ഒന്നിന് അംഗീകാരമായത്. നിലവില്‍ വാട്ടര്‍ അതോറിറ്റി 2,391കോടി രൂപ നഷ്ടത്തിലാണ്, കെഎസ്ഇബിയ്ക്ക് വലിയ തുക കുടിശികയുണ്ട്, ഈ സാഹചര്യത്തിലാണ് വെള്ളക്കരം വര്‍ധിപ്പിക്കാനെടുത്ത തീരുമാനം. കരം വർധിപ്പിക്കുന്നതോടെ കുറഞ്ഞത് 10 രൂപ കൂടാനാണ് സാധ്യത. സ്ലാബനുസരിച്ചാകും മറ്റ് മാറ്റങ്ങൾ. എന്നാല്‍ ഇത് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ബാധകമല്ല.

logo
The Fourth
www.thefourthnews.in