കിണറുകളില്‍ ജലനിരപ്പ് കുറയുന്നു; വേനലില്‍
ജലക്ഷാമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

കിണറുകളില്‍ ജലനിരപ്പ് കുറയുന്നു; വേനലില്‍ ജലക്ഷാമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പിന്റെ കീഴില്‍ നിരവധി കിണറുകളിലെ ജലനിരപ്പ് നിരീക്ഷിച്ച് വരുന്നതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്
Updated on
1 min read

സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നതായി പഠനം. സംസ്ഥാനത്തെ 72 ശതമാനം കിണറുകളിലും വെള്ളത്തിന്റെ അളവ് കുറയുന്നതായും സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2022ല്‍ സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവില്‍ രേഖപ്പെടുത്തിയ കുറവാണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് നയിച്ചത്. ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വന്ന കുറവ് വരാനിരിക്കുന്ന വേനല്‍ക്കാലത്ത് ശക്തമായ ജലക്ഷാമം ഉണ്ടാകുനുളള സാധ്യതയുളളതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പ് കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവയിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പ് കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവയിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

കഴിഞ്ഞ വര്‍ഷത്തെ അളവുമായി കിണറുകളിലെ ജലനിരപ്പ് താരതമ്യം ചെയ്യുമ്പോള്‍ 72 ശതമാനം കുറവും, കുഴല്‍ കിണറുകളില്‍ 65 ശതമാനവും, ട്യൂബ് കിണറുകളില്‍ 58 ശതമാനവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധിച്ച മുഴുവന്‍ കിണറുകളിലും ജലനിരപ്പില്‍ ശരാശരി 38 ശതമാനം കുറവ് രേഖപ്പെടുത്തി. അതായത് 0.5 മീറ്ററില്‍ താഴെ ജലം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തുറന്ന കിണറുകള്‍ ദീര്‍ഘകാലം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ജലനിരപ്പില്‍ രണ്ട് മീറ്ററുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2022 ജൂണില്‍ സംസ്ഥാനത്തിന് ലഭിച്ച മഴ സാധാരണ ലഭിക്കുന്ന അളവില്‍ നിന്നും 53 ശതമാനം കുറവാണ്. 2021 ജൂണില്‍ മഴയുടെ കുറവ് 39 ശതമാനമായിരുന്നു. എന്നാല്‍, 2021 സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ച വര്‍ഷമായിരുന്നു.

നിരീക്ഷിച്ച മുഴുവന്‍ കിണറുകളിലും ജലനിരപ്പില്‍ ശരാശരി 38 ശതമാനം കുറവ് രേഖപ്പെടുത്തി

ജലനിരപ്പ് വര്‍ധിപ്പിക്കുന്നതിനും ജലനിരപ്പ് ഇനിയും കുറയുന്നത് ഒഴിവാക്കുന്നതിനും റീചാര്‍ജിങ്ങ് ഉള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ഭൂഗര്‍ഭ ജലവകുപ്പ് ശുപാര്‍ശ ചെയ്തു. അതേ സമയം 2022 ജൂണില്‍ കിണറുകളുടെ 80 ശതമാനവും ഭൂഗര്‍ഭ വരള്‍ച്ച സൂചികയില്‍ സാധാരണ നിലയിലാണെന്നും 14 ശതമാനം മിതമായ വിഭാഗത്തിലുമാണ്. ഏകദേശം 3 ശതമാനം സാധാരണയിലും താഴെയും 1 ശതമാനം കഠിനമായ വരള്‍ച്ചയുളള വിഭാഗത്തിലും 2 ശതമാനം തീവ്ര വരള്‍ച്ച ഭീഷണിയുളള വിഭാഗത്തിലുമാണ്.

logo
The Fourth
www.thefourthnews.in