ശക്തി തെളിയിച്ച് മുന്നണികൾ, ആവേശപ്പൂരമായി കൊട്ടിക്കലാശം; വയനാടും ചേലക്കരയും പരസ്യപ്രചാരണം അവസാനിച്ചു

ശക്തി തെളിയിച്ച് മുന്നണികൾ, ആവേശപ്പൂരമായി കൊട്ടിക്കലാശം; വയനാടും ചേലക്കരയും പരസ്യപ്രചാരണം അവസാനിച്ചു

വയനാട്ടിൽ റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു
Updated on
1 min read

വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ വാശിയേറിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. മൂന്ന് മുന്നണികളുടെയും നേതൃത്വത്തിൽ വമ്പിച്ച പരിപാടികളാണ് വയനാടും ചേലക്കരയിലും സംഘടിപ്പിച്ചത്. റോഡ് ഷോയുമായി സ്ഥാനാർഥികളും അവർക്ക് കരുത്തായി ആയിരക്കണക്കിന് അണികളും അണിനിരന്നതോടെ കൊട്ടിക്കലാശം ആവേശക്കൊടുമുടിയിലാകുകയായിരുന്നു.

വയനാട്ടിൽ റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിൽ രാഹുലും പ്രിയങ്കയും ഒന്നിച്ചതോടെ കൊട്ടിക്കലാശം ആഘോഷത്തിമിർപ്പിലായി. 'ഐ ലൗ വയനാട്' എന്നെഴുതിയ ടീ ഷർട്ടും ധരിച്ചായിരുന്നു വയനാട് മുൻ എംപി കൂടിയായ രാഹുൽ റോഡ് ഷോയിൽ പങ്കെടുത്തത്. എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരി വൻ ആത്മവിശ്വാസത്തിലാണ്. കല്പറ്റയിലായിരുന്നു സത്യൻ മൊകേരിയുടെ ശക്തി പ്രകടനം. അവസാനവട്ട പ്രചാരണം സജീവമാക്കി എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസും രംഗത്തുണ്ടായിരുന്നു. ക്രെയ്‌നിൽ കയറിയ നവ്യ, പ്രവർത്തകർക്കു മേൽ പുഷ്പവൃഷ്ടി നടത്തി. സുൽത്താൻ ബത്തേരിയിലായിരുന്നു എൻ ഡി എയുടെ കൊട്ടിക്കലാശം.

ശക്തി തെളിയിച്ച് മുന്നണികൾ, ആവേശപ്പൂരമായി കൊട്ടിക്കലാശം; വയനാടും ചേലക്കരയും പരസ്യപ്രചാരണം അവസാനിച്ചു
രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു; കേരളത്തിൽ വില കിലോയ്ക്ക് നൂറിലേക്ക്

ചേലക്കരയിലും കൊട്ടിക്കലാശം കളറാക്കാൻ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം, പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. അതേസമയം, റോഡ് ഷോയിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപിനെ കെ രാധാകൃഷ്ണൻ എംപിയും അനുഗമിച്ചു. ഇടതുകോട്ട നിലനിർത്താൻ എൽ ഡി എഫും പിടിച്ചെടുക്കാൻ യു ഡി എഫും പരിശ്രമിക്കുന്ന ചേലക്കരയിൽ പോരാട്ടം കടുക്കുകയാണ്. അതിന്റെ പതിപ്പായിരുന്നു കൊട്ടിക്കലാശത്തിലും കണ്ടത്. ഓരോ മുന്നണികളും തങ്ങളുടെ കരുത്ത് തെളിയിക്കാൻ വേണ്ടിയുള്ള മത്സരമായിരുന്നു ചേലക്കര ബസ്റ്റാന്റ് പരിസരത്ത് നടന്നത്.

പാലക്കാടും നവംബർ 13ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൽ‌പാത്തി രഥോത്സവത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഏകദേശം ഒരുമാസത്തിലധികം നീണ്ടുനിന്ന വാശി നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഒക്ടോബർ 11ന് വൈകിട്ട് ആറോടെ അന്ത്യമായത്.

logo
The Fourth
www.thefourthnews.in