വയനാട് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം

വയനാട് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം

ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്
Updated on
1 min read

വയനാട് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനോ, കെണിയൊരുക്കി പിടികൂടാനോ വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

തുടയെല്ല് പൊട്ടി ഗുരുതരാവസ്ഥയിലായ തോമസിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടേ സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് കല്‍പ്പറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നായിരുന്നു അന്ത്യം.

ഗുരുതരാവസ്ഥയിലായ തോമസിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്

കടുവയുടെ ആക്രമണത്തിന് പിന്നാലെ വലിയ രീതിയില്‍ രക്തസ്രാവം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മാനന്തവാടി ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാന്‍ ഉത്തരവായി. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സിസിഎഫ് ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് ഐഎഫ്എസ് ആണ് ഉത്തരവിറക്കിയത്. വനത്തിന് പുറത്തായി ജനവാസ മേഖലയില്‍ കടുവാ സാന്നിധ്യമുള്ളിടത്ത് കൂട് സ്ഥാപിക്കാനാണ് ആദ്യഘട്ട ഉത്തരവില്‍ പറയുന്നത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ യെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂട് വെച്ചിട്ടും പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മയക്കുവെടിവെക്കാനും നിര്‍ദേശമുണ്ട്.

logo
The Fourth
www.thefourthnews.in