വയനാട് ദുരന്തം: 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

വയനാട് ദുരന്തം: 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കും
Updated on
1 min read

വയനാട് ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്‌തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രദേശത്തെ രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചര്‍ച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് ഊർജിതാമായ തിരച്ചില്‍ തുടരുകയാണ്. ഇന്ന് നാല് മൃതദേഹളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

40 ടീമുകളായി തിരഞ്ഞ് ആറ് മേഖലകളിലാണ് തിരച്ചില്‍ നടക്കുന്നത്. പ്രാദേശിക പ്രവർത്തകരേയും രക്ഷാപ്രവർത്തകരുടെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ഭാഗമാണ് ആറാമത്തെ സോണ്‍.

വയനാട് ദുരന്തം: 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
വയനാട് ദുരന്തം: നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി, ഒരാള്‍ക്ക് പരുക്ക്; കണ്ടെത്തിയത് പടവെട്ടിക്കുന്നില്‍നിന്ന്

ബെയ്‌ലി പാലം സജ്ജമായതോടെ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചുകൊണ്ടാണ് നിലവില്‍ പരിശോധന നടക്കുന്നത്. മുണ്ടക്കൈ എല്‍പി സ്കൂളിന്റെ പരിസരം കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. കഡാവർ നായകളെ എത്തിച്ചും തിരച്ചില്‍ നടക്കുന്നുണ്ട്. രണ്ടായിരത്തിലധികം രക്ഷാപ്രവർത്തകരാണ് പ്രദേശത്ത് തുടരുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ചാലിയാറില്‍ നിന്ന് ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 174 ആയി ഉയർന്നു. ചാലിയാറില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്. ഡോഗ്‌ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് നിലവിലെ പരിശോധന. നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന പുരോഗമിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in