നോവിന്റെ നാലാം നാള്‍, മരണസംഖ്യ മുന്നൂറിലേക്ക്; ഇന്ന് ആറ് സോണുകളിലായി വ്യാപക തിരച്ചില്‍, ചാലിയാറില്‍ നേവിയുടെ സഹായം തേടും

നോവിന്റെ നാലാം നാള്‍, മരണസംഖ്യ മുന്നൂറിലേക്ക്; ഇന്ന് ആറ് സോണുകളിലായി വ്യാപക തിരച്ചില്‍, ചാലിയാറില്‍ നേവിയുടെ സഹായം തേടും

ബെയ്‌ലി പാലം സജ്ജമായതോടെ മുണ്ടക്കൈയിലേക്ക് കൂടുതല്‍ ആംബുലൻസുകളും യന്ത്രങ്ങളും എത്തിക്കും
Updated on
1 min read

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ ഇല്ലാതായ ദുരന്തത്തില്‍ ഇതുവരെ 291 പേരാണ് മരിച്ചത്. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 29 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. 107 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. നടപടികളും പൂർത്തിയാക്കി 105 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ 95 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. മഴയെതുടർന്ന് വയനാട് ജില്ലയിൽ തുറ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തോളം പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 2,328 പേർ ക്യാമ്പുകളിലുണ്ട്.

തിരച്ചില്‍ തുടരുന്ന ചൂരല്‍മലയില്‍ രാവിലെ കനത്ത മഴയാണുള്ളത്. ഇത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. 40 ടീമുകളായി തിരഞ്ഞ് ആറ് മേഖലകളിലായിരിക്കും ഇന്ന് തിരച്ചില്‍ നടക്കുക.

അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ഭാഗമാണ് ആറാമത്തെ സോണ്‍.

നോവിന്റെ നാലാം നാള്‍, മരണസംഖ്യ മുന്നൂറിലേക്ക്; ഇന്ന് ആറ് സോണുകളിലായി വ്യാപക തിരച്ചില്‍, ചാലിയാറില്‍ നേവിയുടെ സഹായം തേടും
'ആ വോയ്‌സ് മെസേജ് സീരിയസ് ആയി എടുത്തിരുന്നെങ്കില്‍...'; നടുക്കം വിട്ടുമാറാതെ ചൂരല്‍മല പഞ്ചായത്ത് അംഗം നൂറുദ്ദീന്‍

ബെയ്‌ലി പാലം സജ്ജമായതോടെ മുണ്ടക്കൈയിലേക്ക് കൂടുതല്‍ ആംബുലൻസുകളും യന്ത്രങ്ങളും എത്തിക്കും. ഇതോടെ തിരച്ചില്‍ കൂടുതല്‍ ഊർജിതമാക്കും. പരമാവധി മൃതദേഹങ്ങള്‍ കണ്ടെത്തുകയെന്നതാണ് ലക്ഷ്യം.

മൃതദേഹങ്ങളും അവശിഷ്ടങ്ങളും ലഭിച്ച ചാലിയാർ പുഴയിലും ഇന്ന് തിരച്ചിലുണ്ട്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളില്‍ തിരിച്ചില്‍ നടത്തുമെന്നാണ് അറിയുന്നത്. വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരിക്കും തിരച്ചില്‍.

നോവിന്റെ നാലാം നാള്‍, മരണസംഖ്യ മുന്നൂറിലേക്ക്; ഇന്ന് ആറ് സോണുകളിലായി വ്യാപക തിരച്ചില്‍, ചാലിയാറില്‍ നേവിയുടെ സഹായം തേടും
തോരാതെ കണ്ണീർ, തീരാതെ മരണക്കണക്കുകള്‍; മുണ്ടക്കൈയില്‍ കുത്തിയൊലിച്ചെത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമോ?

ചാലിയാർ പുഴയിലെ തിരച്ചിലിന് നാവികസേനയുടെ സഹായവും ആവശ്യപ്പെടും. ആകാശനിരീക്ഷണം അനിവാര്യമാണെന്നാണ് ഉയരുന്ന ആവശ്യം. കാലാവസ്ഥ അനുകൂലമായാല്‍ നേവിയെത്തുമെന്നാണ് വിവരം. ഇതുവരെ 172 മൃതദേഹങ്ങളാണ് ചാലിയാർ പുഴയില്‍നിന്ന് കണ്ടെടുത്തത്. ഇതില്‍ മൃതദേഹാവവശിഷ്ടങ്ങളും ഉള്‍പ്പെടുന്നു.

logo
The Fourth
www.thefourthnews.in