മരണസംഖ്യ 270; തിരച്ചില്‍ ദുഷ്കരമാക്കി മഴ

മരണസംഖ്യ 270; തിരച്ചില്‍ ദുഷ്കരമാക്കി മഴ

ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്. മരിച്ചവരിൽ 84 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്
Updated on
2 min read

വയനാട് മുണ്ടക്കൈ, ചുരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു. അനനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് മരണ സംഖ്യ 270ന് അടുത്തെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ ഇത് 158 മാത്രമാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്. 147 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു.

രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്‍റെ നേട്ടമാണ്. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്‍റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്.

ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുകയും ചെയ്യുന്നുണ്ട്.

Summary

വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു

അതേസമയം, ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു.

മുണ്ടക്കൈയിൽ 150 വീടുകളിൽ ആളുകൾ താമസം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടുകളിൽ കുടുങ്ങി പോയവരെ മാറ്റനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്തുള്ള എസ്റ്റേറ്റുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇന്ന് രാവിലെ സൈന്യം ഈ മേഖലയിൽ ഹെലികോപ്റ്ററിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു. എന്നാല്‍ 200ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് ക്യാമ്പുകളിലുള്ളവർ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. ജില്ലാ ഭരണകൂടത്തെ ഈ വിവരം ക്യാമ്പിലുള്ളവർ പറയുന്നത്. അട്ടമലയിൽ നിന്ന് 30 ഓളം ഇതര സംസ്ഥാനക്കാരെ രക്ഷപ്പെടുത്തി. 150 പേരാണ് ഇവിടെ കുടുങ്ങിക്കിടന്നത്.

മുണ്ടക്കൈയിലുള്ള അൻപതോളം വീടുകള്‍ പൂർണമായും ഇല്ലാതായതാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാവുകയാണ് കാലാവസ്ഥ.

ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ , അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ് ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

നാല് സംഘങ്ങളില്‍ 150 പേരടങ്ങിയ ടീമാണ് മുണ്ടക്കൈയിലേക്ക് തിരിച്ചിരിക്കുന്നത്. സൈന്യം, എൻഡിആർഎഫ്, ആരോഗ്യപ്രവർത്തകർ, അഗ്നിശമനസേന എന്നിവരടങ്ങിയതാണ് സംഘം. സന്നദ്ധ പ്രവർത്തകരും സംഘത്തോടൊപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സൈന്യം വൈകാതെ തന്നെ പാലം നിർമിക്കുമെന്നും ഇതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം, പോസ്റ്റ്‌മോർട്ടം നടപടികള്‍ വേഗത്തിലാക്കും. മാനന്തവാടി മെഡിക്കല്‍ കോളേജ്, ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്. നടപടികള്‍ അതിവേഗം പൂർത്തിയാക്കി മൃതദേഹം വിട്ടുനല്‍കും.

ദുരന്തമുണ്ടായ പ്രദേശവാസികള്‍ക്ക് പുറമെ, തോട്ടംതൊഴിലാളികള്‍, വിനോദ സഞ്ചാരികള്‍, മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ, ആശുപ്രതിയിലെ ജീവനക്കാർ എന്നിവരേയും കാണാതായിട്ടുണ്ടെന്ന വിവരവുമുണ്ട്.

മരണസംഖ്യ 270; തിരച്ചില്‍ ദുഷ്കരമാക്കി മഴ
പുത്തുമലയിൽനിന്ന് ചൂരൽമലയിലേക്ക് അഞ്ചാണ്ടിന്റെ ദൂരം

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തും. മുൻ വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധിയുടെ സന്ദർശനം മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ട്

logo
The Fourth
www.thefourthnews.in