'വാടക സർക്കാർ നൽകും'; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഈമാസം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി

'വാടക സർക്കാർ നൽകും'; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഈമാസം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി

ശാസ്ത്രീയമായ താൽക്കാലിക പുനരധിവാസമാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി
Updated on
1 min read

വയനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താല്‍ക്കാലിക പുനരധിവാസത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം. ദുരിത ബാധിതരെ ആദ്യഘട്ടത്തില്‍ വാടക വീടുകളിലേക്കായിരിക്കും മാറ്റുകയെന്നും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു. റവന്യു വകുപ് മന്ത്രി കെ രാജനാണ് പുനരധിവാസം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്. പുനരധിവാസത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വീടുകള്‍ കിട്ടുമോ എന്നും വാടക നല്‍കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്നോ ചിന്തിച്ച് ആരും ഭയപ്പെടേണ്ടതില്ല എന്നും അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വയനാട്ടില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

'വാടക സർക്കാർ നൽകും'; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഈമാസം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി
ആശ്വാസത്തിന്റെ കരങ്ങള്‍; ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്, ദുരിത ബാധിതര്‍ക്ക് തണലൊരുക്കാന്‍ ഭുമി കൈമാറി അജിഷയും കുടുംബവും

താത്കാലിക പുനരധിവാസവുമായി ബന്ധപ്പെട്ട് തെറ്റായ നിരവധി വിവരങ്ങൾ പ്രചരിക്കപ്പെടുന്നുണ്ടെന്നും, ശാസ്ത്രീയമായ താൽക്കാലിക പുനരധിവാസമാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒറ്റപ്പെട്ട 21 പേരാണ് വായനാട്ടിലുള്ളത്. ഇവരെ ഓരോരുത്തരെയും ഒരു കുടുംബമായി കണ്ട പുനരധിവസിപ്പിക്കുന്നത് സാധ്യമല്ലെന്നും. അതിൽ ആറ് പേർ 18 വയസിൽ താഴെയുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

'വാടക സർക്കാർ നൽകും'; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഈമാസം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി
വയനാട് ദുരന്തം; ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതല്‍ പ്രസിദ്ധപ്പെടുത്തും, താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയെന്ന് മന്ത്രി റിയാസ്

താൽകാലിക പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർനയം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും, ഓഗസ്റ്റ് മാസം തന്നെ താത്കാലിക പുനരധിവാസം പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്നും കെ രാജൻ പറഞ്ഞു. 'വാടക വീടുകൾ കിട്ടില്ല എന്ന പേടി ആർക്കും വേണ്ട. വാടക സർക്കാർ നൽകും.' മന്ത്രി പറഞ്ഞു.

വാടകവീടുകൾ നൽകാൻ തയ്യാറുള്ള ആളുകളുടെ വിവരങ്ങൾ ലഭിക്കുന്നുണ്ട്, അതിന് ചില മുൻഗണകൾ തീരുമാനിച്ച് തീരുമാനം എടുക്കും. മേപ്പാടി, മുപ്പൈനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ എന്നീ പഞ്ചയത്തുകളിലാണ് ആദ്യം വാടകവീടുകൾ നൽകാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചെർത്ത്.

അതേസമയം, ദുരന്തത്തില്‍ ഇതുവരെ 178 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒരു മൃതദേഹവും മൂന്ന് മൃതദേഹ ഭാഗങ്ങളും ഇന്ന് സംസ്കരിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ നാല് മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തതായും മന്ത്രി അറിയിച്ചു. നാളെയും തിരച്ചിൽ തുടരുമെന്നും മലപ്പുറം ജില്ലയിലെ നാലുകേന്ദ്രങ്ങളിലായി രണ്ടു ദിവസങ്ങളിൽ നടത്തേണ്ട താഴ്വാരത്തിരച്ചിലിന്റെ രൂപേരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഉരുള്‍പൊട്ടലില്‍ വോട്ടർ ഐഡി ഉൾപ്പെടെ ആളുകൾക്ക് നഷ്ടപ്പെട്ട രേഖകൾ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. 1162 ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in