പള്ളിയും മദ്രസയും താത്കാലിക ആശുപത്രിയാകും, വൈദ്യുതി ഇന്നുതന്നെ പുനഃസ്ഥാപിക്കും; ദുരന്തഭൂമിയില്‍ ഉണർന്ന് അധികൃതർ

പള്ളിയും മദ്രസയും താത്കാലിക ആശുപത്രിയാകും, വൈദ്യുതി ഇന്നുതന്നെ പുനഃസ്ഥാപിക്കും; ദുരന്തഭൂമിയില്‍ ഉണർന്ന് അധികൃതർ

ആരോഗ്യ മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു
Published on

വയനാട് മേപ്പാടിക്കു സമീപം മുണ്ടക്കൈ, ചുരല്‍മല മേഖലകളിലെ ഉരുല്‍പൊട്ടല്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ദുരന്തവാര്‍ത്ത പുറത്തറിഞ്ഞതിനു പിന്നാലെ നാട്ടുകാര്‍ക്കൊപ്പം അഗ്നിശമനസേനയും പോലീസുമായിരുന്നു ആദ്യം രക്ഷാദൗത്യത്തിന് ഇറങ്ങിയത്. പിന്നാലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തി. പിന്നാലെ സൈന്യവും ദുരന്തഭൂമിയിലേക്ക് എത്തിയതിനു പിന്നാലെയാണ് രക്ഷാദൗത്യം വേഗം കൈവരിച്ചത്.

നിലവില്‍ രണ്ട് എൻഡിആർഎഫ് സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നുള്ള ഒരു സംഘം കൂടി ഉടന്‍ സ്ഥലത്തെത്തും. ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിൻ്റെ രണ്ട് ടീമുകളെ കൂടി വയനാട്ടിലേക്ക് എത്തിക്കുന്നു. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ക്ക് കോഴിക്കോട് വരെ മാത്രമാണ് എത്താനായത്. മിലിട്ടറി എൻജിനീയറിങ് ടീമിൻ്റെ ഒരു വിങ് വൈകീട്ട് മൂന്നോടെ എത്തിച്ചേരുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

പരുക്കേറ്റര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ വയനാട് ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുന്നത്.

പള്ളിയും മദ്രസയും താത്കാലിക ആശുപത്രിയാകും, വൈദ്യുതി ഇന്നുതന്നെ പുനഃസ്ഥാപിക്കും; ദുരന്തഭൂമിയില്‍ ഉണർന്ന് അധികൃതർ
'ചുറ്റും നിലവിളികള്‍, മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനീങ്ങുന്നു'; വിറങ്ങലിച്ച് ചൂരല്‍മല നിവാസികള്‍

വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രി ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യപ്രവര്‍ത്തകരും സേവനത്തിനായി എത്തി. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തരുടെ സംഘത്തെയും വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവരാണ് സംസ്ഥാനതല സംഘത്തെ നിയന്ത്രിക്കുന്നത്.

ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 8075401745

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 9995220557, 9037277026, 9447732827

അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ദുരന്തത്തെത്തുടര്‍ന്ന് തടന്ന ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വൈദ്യുതി ബന്ധം പരമാവധി ഇന്നുതന്നെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന എകദേശം മൂന്നു കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളു എട്ട് ലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നു. രണ്ട് ട്രാന്‍സ്ഫോര്‍മര്‍ ഒലിച്ചുപോയി. മൂന്നെണ്ണം നിലംപൊത്തി. കൂടാതെ, രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ലൈനുകള്‍ക്ക് സാരമായ തകരാറുകള്‍ കണ്ടെത്തി. 350 ഓളം വീടുകളുടെ സര്‍വിസ് പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ വിലയിരുത്തി വരുന്നു.

പള്ളിയും മദ്രസയും താത്കാലിക ആശുപത്രിയാകും, വൈദ്യുതി ഇന്നുതന്നെ പുനഃസ്ഥാപിക്കും; ദുരന്തഭൂമിയില്‍ ഉണർന്ന് അധികൃതർ
നിമിഷനേരത്തില്‍ ഒരു ഗ്രാമം അപ്രത്യക്ഷം; ദുരന്തഭൂമി ചിത്രങ്ങളിലൂടെ

ദുരന്ത ബാധിത മേഖലയിലെ ഏഴ് ട്രാന്‍സ്‌ഫോര്‍മര്‍ (ഏകദേശം 1400 ഉപഭോക്താക്കള്‍) ഒഴികെ ബാക്കി എല്ലായിടങ്ങളിലും ഇന്ന് വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ മന്ത്രി അല്പസമയത്തിനകം ദുരന്തമേഖലയില്‍ എത്തും.

തിരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം സൈന്യത്തോട് ആവശ്യപ്പെട്ടു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർവിസിയിൽനിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോണും ഉപയോഗിക്കും.

കോഴിക്കോട് രൂപതയുടെ വയനാട്ടിലെ വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാപ്രവർത്തനത്തിന് തുറന്നുകൊടുക്കും.

logo
The Fourth
www.thefourthnews.in