അടിയന്തരമായി 10,000 രൂപ, ദൈനംദിന ചെലവിന് കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ; ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് സർക്കാർ ധനസഹായം

അടിയന്തരമായി 10,000 രൂപ, ദൈനംദിന ചെലവിന് കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ; ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് സർക്കാർ ധനസഹായം

കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടു പേർക്കാണ് തുക നൽകാൻ തീരുമാനിച്ചിരിക്കുന്നത്
Updated on
1 min read

വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ കാരണം വീട് നഷ്ടപ്പെടുകയും ജീവനോപാധി നഷ്ടമാവുകയും ചെയ്തവർക്ക് പ്രത്യേക ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. അടിന്തരമായി 10,000 രൂപയാണ് ധനസഹായം. വീടുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക് മാറാനും പതിനായിരം രൂപ സർക്കാർ സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ജീവനോപാധി നഷ്ടപ്പെട്ട ആളുകൾക്ക് ദിവസം 300 രൂപ വച്ച് ദൈനംദിന ചെലവുകൾക്കായി നൽകാനും സർക്കാർ തീരുമാനിച്ചിരിക്കുന്നു. കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടു പേർക്കാണ് ഈ തുക നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കുടുംബത്തിൽ കിടപ്പുരോഗികളോ ആശുപത്രിയിൽ ദീര്ഘനാളുകളായി ചികിത്സയിൽ കഴിയുന്നവരോ ഉണ്ടെങ്കിൽ ആ കുടുംബത്തിൽ മൂന്നുപേർക്കുള്ള സഹായധനം നൽകും.

അടിയന്തരമായി 10,000 രൂപ, ദൈനംദിന ചെലവിന് കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ; ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് സർക്കാർ ധനസഹായം
വയനാട്ടില്‍ വീണ്ടും ആശങ്ക; ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദവും പ്രകമ്പനവും, ആളുകളെ ഒഴിപ്പിക്കുന്നു

30 ദിവസത്തേക്കാണ് ഈ തുക സർക്കാർ നൽകുക. . നിലവിൽ ചൂരൽമലയിലും മുണ്ടക്കൈലും ക്യാമ്പുകളിൽ കഴിയുന്ന വ്യക്തികൾക്ക് സർക്കാർ ഉടമസ്ഥതയിലോ മറ്റ് പൊതു ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ വയനാട് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും.

ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിനായി ടൗൺഷിപ് നിർമിക്കുമെന്നാണ് നേരത്തെ മുഖ്യമന്ത്രി അറിയിച്ചത്. ദുരന്തം നടന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹമായിരുന്നു. സിനിമ മേഖലയിലെ പ്രമുഖരും വ്യവസായികളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ തുറയിലെയും ജനങ്ങൾ തങ്ങൾക്ക് സാധിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് കണ്ടത്.

logo
The Fourth
www.thefourthnews.in