വയനാട് ഉരുള്‍പൊട്ടല്‍: തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചു, അടയാളമായി ഡിഎന്‍എ നമ്പറുകള്‍
വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട തിരിച്ചറിപ്പെടാത്തവരുടെ കൂട്ട സംസ്‌കാരം നടത്തി. ഇന്ന് വൈകിട്ട് പുത്തുമലയില്‍ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 189 മൃതദേഹങ്ങളാണ് ഇന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്‌റേഷന്‍ ഭൂമിയില്‍ സംസ്‌കരിച്ചത്. ഇതില്‍ 31 മൃതദേഹങ്ങളും 158 മൃതശരീരഭാഗങ്ങളുമുണ്ട്.
സര്‍വമത പ്രാര്‍ഥനയോടെയാകും എല്ലാ മൃതദേഹങ്ങളുടെയും സംസ്‌കാരം നടക്കുക. സംസ്‌കാരം നടന്നത്. മൂന്നുമണിക്ക് ആരംഭിച്ച ചടങ്ങുകള്‍ ഒന്നര മണിക്കൂറോളം നീണ്ടു. ഒരു സെന്‌റില്‍ ഏഴു മൃതദേഹങ്ങള്‍ വീതമാണ് സംസ്‌കരിച്ചത്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇപ്പോള്‍ നമ്പരുകളാണ് നല്‍കിയിരിക്കുന്നത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും നമ്പരുകള്‍ക്ക് പീന്നീട് മേല്‍വിലാസമുണ്ടാകുക. ദുരന്തം നടന്ന് ഏഴ് ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 386ലേക്ക് എത്തി. ചാലിയാറില്‍നിന്ന് ഇന്നലെ 28 മൃതദേഹങ്ങളാണ് ലഭിച്ചത്.