ആരെന്നറിയാതെ മടക്കം, ആര്‍ക്കെന്നറിയാതെ യാത്രാമൊഴി; കണ്ണീരില്‍ കുതിര്‍ന്ന് പുത്തുമല

ആരെന്നറിയാതെ മടക്കം, ആര്‍ക്കെന്നറിയാതെ യാത്രാമൊഴി; കണ്ണീരില്‍ കുതിര്‍ന്ന് പുത്തുമല

സര്‍വമത പ്രാര്‍ഥനയോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍
Updated on
1 min read

മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചരില്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിച്ചപ്പോള്‍ കണ്ണീരില്‍ നനഞ്ഞ് പുത്തുമല. പുത്തുമലയിലെ ഹാരിസണ്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 33 മൃതദേഹങ്ങളുടേതുള്‍പ്പെടെയുള്ള സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ നല്‍കിയ ഡിഎന്‍എ സാംപിള്‍ നമ്പര്‍ മാത്രമായിരുന്നു അവര്‍ക്കുള്ള വിലാസം.

സര്‍വമത പ്രാര്‍ഥനയോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. ചടങ്ങുകള്‍ പുരോഗമിച്ചപ്പോള്‍ പുത്തുമലയില്‍ വിഷാദം തളം കെട്ടിനിന്നു. വെള്ളത്തുണിയില്‍ പൊതിഞ്ഞെത്തിച്ചിരിക്കുന്നത് തങ്ങളുടെ ഉറ്റവരാണോ എന്ന് പോലും തിരിച്ചറിയാതെ ബന്ധുക്കള്‍ ചടങ്ങിന്റെ ഭാഗമായി. അവിടെ മനുഷ്യര്‍ തമ്മിലുള്ള അതിരുകള്‍ മായ്ക്കപ്പെട്ടു.

ആരെന്നറിയാതെ മടക്കം, ആര്‍ക്കെന്നറിയാതെ യാത്രാമൊഴി; കണ്ണീരില്‍ കുതിര്‍ന്ന് പുത്തുമല
വയനാട് ഉരുള്‍പൊട്ടല്‍: തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചു, അടയാളമായി ഡിഎന്‍എ നമ്പറുകള്‍

189 മൃതദേഹങ്ങളാണ് ( 158 മൃതശരീരഭാഗങ്ങളുള്‍പ്പെടെ) പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ സംസ്‌കരിക്കുക. ഇന്ന് സംസ്‌കരിച്ചതില്‍ ഇതില്‍ 31 മൃതദേഹങ്ങളുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇപ്പോള്‍ നമ്പരുകളാണ് നല്‍കിയിരിക്കുന്നത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും നമ്പരുകള്‍ക്ക് പീന്നീട് മേല്‍വിലാസമുണ്ടാകുക. ദുരന്തം നടന്ന് ഏഴ് ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 386ലേക്ക് എത്തി. ചാലിയാറില്‍നിന്ന് ഇന്നലെ 28 മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതുവരെ ലഭിച്ച മൃതദേഹങ്ങളില്‍ 174 എണ്ണമാണ് തിരിച്ചറിഞ്ഞത്. 181 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

ആരെന്നറിയാതെ മടക്കം, ആര്‍ക്കെന്നറിയാതെ യാത്രാമൊഴി; കണ്ണീരില്‍ കുതിര്‍ന്ന് പുത്തുമല
വയനാട് പുനരധിവാസത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതി; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വീണ്ടും ആവശ്യപ്പെടും

ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ 224 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 89 പുരുഷന്‍മാരും 97 പേര്‍ സ്ത്രീകളുമാണ്. പതിനെട്ട് വയസിന് താഴെയുള്ള 38 കുട്ടികളുടെ മരണവും സ്ഥീരീകരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in