ദുരന്തഭൂമിയില്‍ ഇനിയും കണ്ടെത്താനുള്ളത് 206 പേരെ, മരിച്ചവരില്‍ 30 കുട്ടികള്‍; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍  സര്‍വമത പ്രാര്‍ഥനയോടെ സംസ്‌കരിക്കും

ദുരന്തഭൂമിയില്‍ ഇനിയും കണ്ടെത്താനുള്ളത് 206 പേരെ, മരിച്ചവരില്‍ 30 കുട്ടികള്‍; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സര്‍വമത പ്രാര്‍ഥനയോടെ സംസ്‌കരിക്കും

ഉരുള്‍പൊട്ടല്‍ നടന്ന് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്
Updated on
2 min read

വയനാട് ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ 218 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മരണ സംഖ്യ മുന്നൂറ് പിന്നിട്ടെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഉരുള്‍പൊട്ടല്‍ നടന്ന് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ 98 പുരുഷന്മാരും 90 സ്ത്രീകളും ഉള്‍പ്പെടുന്നു. 30 കുട്ടികളുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 217 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി. മരിച്ചവരില്‍ 152 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ചിന്നിച്ചിതറിയ നിലയില്‍ 152 ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 143 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി. സംസ്‌കരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന് 62 മൃതദേഹങ്ങളും 87 ശരീര ഭാഗങ്ങളും കൈമാറിയതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 33 മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. 119 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. 518 പേരെയാണ് ദുരന്തമേഖലയില്‍ നിന്ന് ആശുപത്രികളിലേക്ക് എത്തിച്ചത്. 89 പേര്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ദുരന്തഭൂമിയില്‍ ഇനിയും കണ്ടെത്താനുള്ളത് 206 പേരെ, മരിച്ചവരില്‍ 30 കുട്ടികള്‍; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍  സര്‍വമത പ്രാര്‍ഥനയോടെ സംസ്‌കരിക്കും
വയനാട് ദുരിതബാധിതർക്കായി പ്രത്യേക ടൗണ്‍ഷിപ്പ്; ദുരിതാശ്വാസ നിധി സംഭാവനയ്ക്കുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു, പകരം യുപിഐ ഐഡി

സംസ്‌കാരത്തിന് സര്‍വമത പ്രാര്‍ഥന

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്തകരിക്കുന്നതിന് 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു സര്‍ക്കാര്‍ ഉത്തരവായി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സംസ്‌കരിക്കുക. നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തരമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ നടത്തണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്തുകള്‍ക്ക് മുന്‍കയ്യെടുത്ത് സര്‍വ്വമത പ്രാര്‍ഥന നടത്താവുന്നതാണെന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉണ്ടാവും. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ഡിഎന്‍എ സാമ്പിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ എടുത്ത് വെക്കും. പോലീസ് ഇത്തരം മുതദേഹങ്ങള്‍ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. അടക്കം ചെയ്യുന്ന രീതിയില്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കാവൂ. അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്‌കരിക്കണം.

ദുരന്തഭൂമിയില്‍ ഇനിയും കണ്ടെത്താനുള്ളത് 206 പേരെ, മരിച്ചവരില്‍ 30 കുട്ടികള്‍; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍  സര്‍വമത പ്രാര്‍ഥനയോടെ സംസ്‌കരിക്കും
ദുരന്തമുഖത്തും സുധാകരന്റെ നുണപ്രചാരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ 'ഇടതുഫണ്ടാക്കി'; പ്രസിഡന്റിനെ തള്ളി സതീശന്‍

സംസ്‌കരിക്കുന്ന സമയത്ത് പ്രദേശത്തെ പഞ്ചായത്ത്/നഗരസഭാ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരിക്കണം. തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍, അവകാശത്തര്‍ക്കങ്ങളുള്ള മൃതദേഹങ്ങള്‍, ശരീര ഭാഗങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതിനും ഇതേ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്.

കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുണ്ടക്കൈ - ചൂരൽമല - അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

logo
The Fourth
www.thefourthnews.in