ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു; പ്രതി പോലീസില്‍ കീഴടങ്ങി

ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു; പ്രതി പോലീസില്‍ കീഴടങ്ങി

ഭാര്യയുടെ മേലുള്ള സംശയരോഗത്തെ തുടര്‍ന്ന് വഴക്ക് പതിവായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം
Updated on
1 min read

സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം. മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മുകേഷ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഭാര്യയുടെ മേലുള്ള സംശയ രോഗത്തെ തുടര്‍ന്ന് വഴക്ക് പതിവായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.

2022 നവംബര്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം പ്രതി വിവരം ഫോണിലൂടെ പൊലീസിനെ അറിയിച്ച് കീഴങ്ങുകയായിരുന്നു. കമ്പളക്കാട് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

logo
The Fourth
www.thefourthnews.in