സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി കോളേജ് മുന്‍ ഡീനിനേയും വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി കോളേജ് മുന്‍ ഡീനിനേയും വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

ആറു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവര്‍ക്കും പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചത്
Updated on
1 min read

പൂക്കോട് വെറ്ററിനറി കോളജ് മുന്‍ ഡീനിനെയും വാര്‍ഡനേയും സര്‍വീസില്‍ പ്രവേശിക്കാനുള്ള മാനേജ്‌മെന്റ് കൗണ്‍സില്‍ തീരുമാനം ഗവര്‍ണര്‍ തടഞ്ഞു. വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ കാന്തനാഥിനെയും ആണ് ഇരുവരെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ (മാനേജിങ് കൗണ്‍സില്‍) തീരുമാനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞത്. ആറു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവര്‍ക്കും പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചത്.

സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് പരിഗണിച്ച യൂണിവേഴ്‌സിറ്റി ഭരണസമിതി (മാനേജിങ് കൗണ്‍സില്‍) ഭൂരിപക്ഷ അഭിപ്രായം ചൂണ്ടിക്കാട്ടിയാണ് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാന്‍ വിസമ്മതിച്ച വിസി ഡോ. കെ.എസ്.അനില്‍ ഇത് സംബന്ധിച്ച് മേല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി രാജ്ഭവന്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് കൗണ്‍സില്‍ തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ്. ഈ പരാതിയുള്‍പ്പെടെ പരിശോധിച്ചാണ് ഇപ്പോഴത്തെ നടപടി.

സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി കോളേജ് മുന്‍ ഡീനിനേയും വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍
'സിദ്ധാര്‍ഥന്റേത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ തന്നെ'; പൂക്കോട് സര്‍വകലാശാലയിലെ ദുരനുഭവം വെളിപ്പെടുത്തി പൂർവ വിദ്യാർഥി

പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലേക്ക് ഇരുവര്‍ക്കും നിയമനം നല്‍കാനായിരുന്നു നീക്കം. എന്നാല്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റി ഭരണസമിതിയുടെ തീരുമാനംഅക്കാദമി സമൂഹത്തിന്തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളും, സേവ് യൂണിവേഴ്‌സിറ്റിക്യാമ്പയിന്‍ കമ്മിറ്റിയും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് മുന്‍പുള്ള മൂന്ന് ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in