'മിഷന്‍ തണ്ണീര്‍ കൊമ്പന്‍'
 വിജയകരം; ഇന്ന് രാത്രി തന്നെ ആനയെ കർണാടകയിലെത്തിക്കും

'മിഷന്‍ തണ്ണീര്‍ കൊമ്പന്‍' വിജയകരം; ഇന്ന് രാത്രി തന്നെ ആനയെ കർണാടകയിലെത്തിക്കും

രാമപുരയിലെ ക്യാമ്പിലേക്കും തുടർന്ന് ബന്ദിപ്പൂരിലേക്കുമായിരിക്കും തണ്ണീർകൊമ്പനെ കൊണ്ടുപോവുക
Updated on
1 min read

തണ്ണീർകൊമ്പൻ ദൗത്യം വിജയകരം. കഴിഞ്ഞ 12 മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിൽ പരിഭ്രാന്തി പരത്തിയ കാട്ടാനയെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി. ഇന്ന് രാത്രി തന്നെ ആനയെ കർണാടകയിലേക്ക് കൊണ്ടുപോകും. ആദ്യം രാമപുരയിലെ ക്യാമ്പിലേക്കും തുടർന്ന് ബന്ദിപ്പൂരിലേക്കുമായിരിക്കും തണ്ണീർകൊമ്പനെ കൊണ്ടുപോവുക.

ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്. ഏകദേശം അഞ്ചരയോടെയാണ് ആദ്യ മയക്കുവെടി വെച്ചത്തിനു ശേഷം ഒൻപതേ മുക്കാലോടെയാണ് കൊമ്പനെ വാഹനത്തിന് അടുത്തേക്കെത്തിച്ചത്. രണ്ടുതവണ മയക്കുവെടിയേറ്റ ആന പൂര്‍ണ്ണമായും സാധാരണ ആരോഗ്യനിലയിലായിരുന്നില്ല. ആനയുടെ കാലിന് പരിക്കുള്ളതായി ദൗത്യസംഘം അറിയിച്ചു

'മിഷന്‍ തണ്ണീര്‍ കൊമ്പന്‍'
 വിജയകരം; ഇന്ന് രാത്രി തന്നെ ആനയെ കർണാടകയിലെത്തിക്കും
'മിഷന്‍ തണ്ണീര്‍' അന്തിമ ഘട്ടത്തിലേക്ക്; രണ്ട് തവണ മയക്കുവെടി വെച്ചു, വാഴത്തോട്ടത്തില്‍നിന്ന് പുറത്തെത്തിക്കാൻ ശ്രമം

രണ്ട് വട്ടം മയക്കുവെടി വെച്ച ശേഷം. ബൂസ്റ്റർ ഡോസും നൽകിയിരുന്നു. വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള തണ്ണീര്‍ എന്നു പേരുള്ള കൊമ്പന്‍റെ പിൻഭാഗത്ത് ഇടതുവശത്തായാണ് ആദ്യം മയക്കുവെടി വെച്ചത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും അനിമൽ ആംബുലൻസും നേരത്തെ തന്നെ സ്ഥലത്തെത്തി.

വാഴത്തോട്ടത്തില്‍നിന്ന് പുറത്തെത്തിക്കാൻ മൂന്ന് കുങ്കിയാനകളെ എത്തിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുങ്കിയാനകൾക്ക് വാഴത്തോട്ടത്തിലേക്ക് വഴിയൊരുക്കി തണ്ണീർകൊമ്പനെ ലോറിയിൽ കയറ്റാനുള്ള ശ്രമമാണ് വിജയം കണ്ടത്.

കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ്‌ പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയിൽ തുറന്നുവിട്ട ആനയാണ് മാനന്തവാടി ടൗണില്‍ ഇറങ്ങിയത്.'ഓപ്പറേഷന്‍ ജംബോ' എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ആനയെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in