പിണറായി വിജയന്‍
പിണറായി വിജയന്‍

ഒന്നുകൊണ്ടും സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട; വിഴിഞ്ഞം പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരും. ദേശീയപാത, ഗെയില്‍ പദ്ധതികളിലുണ്ടായത് തന്നെ വിഴിഞ്ഞത്തും സംഭവിക്കും
Updated on
1 min read

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് സമരസമിതി നടത്തിയ അക്രമ സംഭവങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയാണ് മുഖ്യമന്ത്രി നിലപാടാവര്‍ത്തിച്ചത്.

പദ്ധതി നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റനാണ് ശ്രമം, അക്രമങ്ങളിലേക്ക് വഴിമാറുന്നു, നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നും, ഏത് വേഷത്തില്‍ വന്നാലും സര്‍ക്കാരിനെ വിരട്ടാന്‍ ആകില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

വിഴിഞ്ഞം സ്റ്റേഷനിലുണ്ടായത് മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആക്രമണമാണ്, അക്രമം ഉണ്ടാകില്ലെന്ന ഉറപ്പ് സമാധാന യോഗത്തില്‍ സമരസമിതി നല്‍കിയില്ല

വിഴിഞ്ഞം സ്റ്റേഷനിലുണ്ടായത് മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആക്രമണമാണ്, അക്രമം ഉണ്ടാകില്ലെന്ന ഉറപ്പ് സമാധാന യോഗത്തില്‍ സമരസമിതി നല്‍കിയില്ല. സമരക്കാരുടെ ആറ് ആവശ്യങ്ങള്‍ നേരത്തേ അംഗീകരിച്ചതാണ്, വിദഗ്ധ സമിതിയെ നിയോഗിച്ചത് സമരക്കാരുടെ ആവശ്യപ്രകാരമാണ് സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. നാടിനെ നശിപ്പിക്കുന്ന ശക്തികള്‍ ഒത്തുകൂടുകയാണെന്നും ദേശീയപാത, ഗെയില്‍ പദ്ധതികളിലുണ്ടായത് തന്നെ വിഴിഞ്ഞത്തും സംഭവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്ലീം പേരായതുകൊണ്ട് രാജ്യദ്രോഹി എന്ന് എങ്ങനെ പറയാന്‍ കഴിയുന്നു

ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന് നേരെ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശത്തിനും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി മറന്നില്ല. അബ്ദുറഹ്‌മാന്‍ എന്ന പേരിനെന്താണ് കുഴപ്പം, മുസ്ലീം പേരായതുകൊണ്ട് രാജ്യദ്രോഹി എന്ന് എങ്ങനെ പറയാന്‍ കഴിയുന്നുവെന്നായിരുന്നു പിണറായിയുടെ മറുപടി.

logo
The Fourth
www.thefourthnews.in