ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ; 'എല്ലാത്തിനും കാരണം മുഖ്യമന്ത്രി,' ആരോപണം ആവർത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ; 'എല്ലാത്തിനും കാരണം മുഖ്യമന്ത്രി,' ആരോപണം ആവർത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ പ്രതിക്കൂട്ടിലാക്കി ഗവർണർ ഇന്ന് രാവിലെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ആർഷോയുടെ പ്രതികരണം
Updated on
1 min read

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും കേരളത്തിലെ ഒരു ക്യാമ്പസിലും കയറാന്‍ അനുവദിക്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ. എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ പ്രതിക്കൂട്ടിലാക്കി ഗവർണർ ഇന്ന് രാവിലെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ആർഷോയുടെ പ്രതികരണം.

"എല്ലാ തരത്തിലുമുള്ള മാനദണ്ഡങ്ങളെ മറികടന്ന് സെനറ്റില്‍ ആർഎസ്എസുകാരെ നോമിനേറ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഗവർണർ വ്യക്തമാക്കണം. വരുന്ന ദിവസങ്ങളില്‍ ക്യാമ്പസുകള്‍ക്കുള്ളില്‍ എസ്എഫ്ഐ സമരം വ്യാപിപ്പിക്കും. കേരളത്തിലെ സർവകലാശാലകളുടെ ചാന്‍സലർ ഒരു കോളേജിലും പ്രവേശിക്കില്ലെന്ന് ഉറപ്പ് വരുത്തും. കരിങ്കൊടി പ്രതിഷേധമുള്‍പ്പടെ, കൂടുതല്‍ കരുത്തോടെയുള്ള പ്രതിഷേധവുമായി എസ്എഫ്ഐ മുന്നോട്ട് പോകും," ആർഷൊ പറഞ്ഞു.

ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ; 'എല്ലാത്തിനും കാരണം മുഖ്യമന്ത്രി,' ആരോപണം ആവർത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
ആധാര്‍ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയല്ല; പാസ്പോര്‍ട്ടിനായി സമര്‍പ്പിക്കേണ്ട രേഖകളില്‍നിന്ന് നീക്കി

ഇന്ന് രാവിലെ ഡല്‍ഹിയില്‍ വെച്ചായിരുന്നു ഗവർണർ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയത്. "കരിങ്കൊടി കാണിക്കുന്നു എന്ന പേരില്‍ ഈ ആ റൗഡികള്‍, ക്രിമിനലുകള്‍ കാർ ആക്രമിക്കുകയായിരുന്നു. കാറിന്റെ മുന്നിലും വശങ്ങളിലും അവരായിരുന്നു. പോലീസ് അവരെ പിന്തിരിപ്പിക്കാന്‍ തയാറായില്ല. പ്രതിഷേധം നടന്ന എല്ലാ സ്ഥലങ്ങളിലേക്കും അവരെത്തിയത് പോലീസ് ജീപ്പിലാണ്. ആരാണ് ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി തന്നെ. അദ്ദേഹത്തിന്റെ നിർദേശത്തിലാണ് എല്ലാ കാര്യങ്ങളും നടന്നത്," ഗവർണർ ആരോപിച്ചു.

"ഗവർണർ വിദ്യാർഥികളെ പ്രകോപിപ്പിക്കുന്നുവെന്ന് മൂന്ന് ദിവസം മുന്‍പാണ് മുഖ്യമന്ത്രി പറഞ്ഞത് . മറ്റ് ഏതെങ്കിലും വിദ്യാർഥി യൂണിയനുകള്‍ പ്രതിഷേധം നടത്തിയോ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. ഞാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയുമായി ബന്ധപ്പെട്ടു, 124 പ്രകാരം കേസെടുക്കണം," ഗവർണർ കൂട്ടിച്ചേർത്തു.

ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ; 'എല്ലാത്തിനും കാരണം മുഖ്യമന്ത്രി,' ആരോപണം ആവർത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
കോപ് 28: ആഗോളതാപന നിയന്ത്രണ ശ്രമങ്ങള്‍ തുടക്കത്തിലേ പാളുന്നു? യുഎഇയുടെ പുതിയ ആശയത്തില്‍ ലോകരാജ്യങ്ങള്‍ രണ്ടുതട്ടില്‍

"ജീവനക്കാർക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പോലും കേരള സർക്കാരിനാകുന്നില്ല. സാമ്പത്തിക ഭദ്രത ഉറപ്പു നല്‍കാന്‍ സാധിക്കുന്ന സാഹചര്യമല്ല എന്നാണ് ചീഫ് സെക്രട്ടറി റിപ്പോർട്ട് നല്‍കിയത്. ഇതിന് അർത്ഥം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഉണ്ടെന്നാണ്. സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടെങ്കില്‍ കേന്ദ്രത്തെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്," ഗവർണർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐ പ്രവർത്തകർ നടത്തിയത്. പ്രതിഷേധക്കാരെ ‘ബ്ലഡി ഫൂൾസ്, ക്രിമിനൽസ്’ എന്നു ഗവർണർ വിളിക്കുകയും ചെയ്തു. അടിക്കാൻ വന്നവരാണെങ്കിൽ വരാൻ വെല്ലുവിളിച്ച ഗവർണർ, പേടിച്ചോടുന്നയാളല്ല താനെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തന്നെ കായികമായി ആക്രമിക്കാനാണു ശ്രമിച്ചതെന്നും തലസ്ഥാനത്തു ഗുണ്ടാരാജാണെന്നും അദ്ദേഹം ഇന്നലെയും ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in