തിരുവനന്തപുരത്ത് ഐഎഎസ് പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു

തിരുവനന്തപുരത്ത് ഐഎഎസ് പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു

നാല് ദിവസം പിന്നിട്ടിട്ടും അതിക്രമം നടത്തിയ ആളെ പിടികൂടാനായിട്ടില്ല
Updated on
1 min read

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം. കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലാണ് സംഭവമുണ്ടായത്. ഐഎഎസ് പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ ആള്‍ കടന്നുപിടിക്കുകയായിരുന്നു.

നാല് ദിവസങ്ങള്‍ക്ക് മുൻപാണ് സംഭവമുണ്ടായത്. ഐഎഎസ് പരിശീലന ക്ലാസ് കഴിഞ്ഞ് വരികയായിരുന്നു വിദ്യാർത്ഥിനികള്‍. ബൈക്കില്‍ എത്തിയ ആള്‍ ഇവരെ പിന്തുടർന്നു. കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം വിദ്യാർത്ഥിനിയെ ഇയാള്‍ കടന്ന് പിടിച്ചു. തുടർന്ന് ബൈക്കുമായി മുന്നോട്ട് നീങ്ങി. വിദ്യാർത്ഥികള്‍ ഇയാളുടെ പിന്നാലെ ഓടി. എന്നാല്‍ ഇടവഴിയിലൂടെ ബൈക്കുമായി അക്രമി രക്ഷപെടുകയായിരുന്നു.

സംഭവത്തിന് ശേഷം വിദ്യാർത്ഥിനികള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശൃങ്ങളടക്കം പോലീസ് പരിശോധിച്ചു. എന്നാല്‍ ആളെ തിരിച്ചറിയാനായില്ല. വാഹനത്തിന്‍റെ നമ്പറും കണ്ടെത്താനായില്ല. സംഭവം നടന്ന സ്ഥലത്ത് ആവശ്യത്തിന് വെളിച്ചം ഉണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥിനികള്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുൻപും തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമമുണ്ടായിരുന്നു. മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ഒരാള്‍ കടന്ന് പിടിച്ചു. യുവതി പോലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ പിടികൂടാനായിരുന്നില്ല. പോലീസിനെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തു. ഇതിന് ശേഷമാണ് അതിക്രമം നടത്തിയ ആളെ പോലീസിന് പിടികൂടാനായത്. വഞ്ചിയൂരിലും സ്ത്രീയ്ക്ക് നേരെ അതിക്രമമുണ്ടായി. ഇയാളെ വേഗത്തില്‍ പോലീസ് പിടികൂടിയിരുന്നു.

logo
The Fourth
www.thefourthnews.in