പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭക്ഷണം നല്‍കുന്നതിനിടെ തെരുവുനായ മാന്തി; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

തെരുവ് നായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ ഇവര്‍ക്ക് നായയുടെ മാന്തേറ്റിരുന്നു
Updated on
1 min read

തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി പെരേര ആണ് മരിച്ചത്. തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ ഇവര്‍ക്ക് നായയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. ഞായറാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. 

പരുക്കേറ്റെങ്കിലും സ്റ്റെഫിന ചികിത്സ  തേടിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മെഡിക്കല്‍ കോളേജില്‍ സഹോദരന്റെ ചികിത്സയ്കക്ക് എത്തിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്. പിന്നാലെ യുവതിയെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് വീട്ടിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ കയ്യിൽ മാന്തിയ കാര്യം സ്റ്റെഫിൻ പറയുന്നത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

logo
The Fourth
www.thefourthnews.in