കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

'അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല'; സ്ത്രീകളുടെ തീരുമാനങ്ങളെ വിലക്കുറച്ച് കാണരുതെന്ന് ഹൈക്കോടതി

അവര്‍ക്ക് സ്വന്തമായി ഒരു മനസുണ്ടെന്ന് തിരിച്ചറിയണം
Updated on
1 min read

സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് ഹൈക്കോടതി. ഇവരെടുക്കുന്ന തീരുമാനങ്ങളെ വിലകുറച്ചു കാണരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ നല്‍കിയ വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് ഹൈക്കോടതിയുടെ പരാമര്‍ശം.

കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ നല്‍കിയ വിവാഹമോചന ഹര്‍ജി തൃശൂര്‍ കുടുംബക്കോടതി തള്ളിയിരുന്നു. പരസ്പരമുള്ള തര്‍ക്കങ്ങള്‍ മറന്ന് വിവാഹത്തിന്റെ പവിത്രത മനസിലാക്കി ഒരുമിച്ചു ജീവിക്കാന്‍ നിര്‍ദ്ദേശിച്ചാണ് തൃശൂര്‍ കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ കുടുംബക്കോടതിയുടെ നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും 2023 ലെ ചിന്താഗതി ഇതല്ലെന്നും ഹൈക്കോടതി പറഞ്ഞു.

കേരള ഹൈക്കോടതി
'അസംബന്ധം'; ബിജെപി ബാന്ധവത്തില്‍ ദേവഗൗഡയെ തള്ളി പിണറായി വിജയൻ

ഹര്‍ജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേള്‍ക്കാന്‍ കുടുംബക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് കോടതി ഓര്‍മ്മപ്പെടുത്തിയത്.

തങ്ങള്‍ തമ്മില്‍ കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്ന ഭര്‍ത്താവിന്റെ വാദവും ഹൈക്കോടതി സ്വീകരിച്ചില്ല. ഹര്‍ജിക്കാരിയും ഇതു സമ്മതിച്ചാലേ കോടതിക്ക് അനുവദിക്കാനാവൂ. അവര്‍ക്ക് സ്വന്തമായി ഒരു മനസുണ്ടെന്ന് തിരിച്ചറിയണമെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in