KERALA
സ്ത്രീകള്‍ക്ക് 'ഒട്ടും സ്മാര്‍ട്ടല്ലാത്ത' പാളയം മാര്‍ക്കറ്റ്
മൂത്രപ്പുരയില്ലാത്ത പാളയം മാർക്കറ്റിൽ സ്ത്രീകൾ ദുരിതത്തിൽ
ദിവസവും നൂറോളം സ്ത്രീകൾ പത്ത്, പന്ത്രണ്ട് മണിക്കൂർ നേരം പണിയെടുക്കുന്ന ഇടമാണ് തിരുവനന്തപുരത്തെ പാളയം മാർക്കറ്റ്. ഭരണസിരാകേന്ദ്രങ്ങളുടെ നോക്കെത്തുന്ന ദൂരത്തുള്ള മാർക്കറ്റിൽ മൂത്രപ്പുര അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലാണ് സ്ത്രീകളും വയോധികരും. നിലവിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാർക്കറ്റിനകത്തുള്ള മൂത്രപ്പുരയിലും വിശ്രമ കേന്ദ്രത്തിലും ഇതരസംസ്ഥാനതൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്. ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ലെന്നുമാണ് തൊഴിലാളികളുടെ ആരോപണം.